ന്യൂദല്‍ഹി: പ്രധാനമന്ത്രി ജന്‍ധന്‍ യോജന, സ്വച്ഛ് ഭാരത്, 2022 ഓടെ എല്ലാവര്‍ക്കും വീട്, നൈപുണ്യ വികസനം, ദേശീയ ആരോഗ്യ പദ്ധതി, ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ, മുദ്രായോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന തുടങ്ങിയ ക്ഷേമപദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തും.
17 നാണ് വിലയിരുത്തല്‍ യോഗം നടക്കുക. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികള്‍, മന്ത്രി സഭയെടുത്ത തീരുമാനങ്ങളുടെ നടപ്പാക്കല്‍ തുടങ്ങിയവയെല്ലാം പരിശോധിക്കും. ഇത് രണ്ടാമത്തെ അവലോകന യോഗമാണിത്. കേന്ദ്ര സര്‍ക്കാരിന്റെയും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടേയും 27 തീരുമാനങ്ങളാണ് അവലോകനം ചെയ്യുക.
















