കൊച്ചി: കേരളത്തില്‍ ഭരണ വര്‍ഗത്തിന്റെ സമത്വബോധം കേവലം മൈക്കിനു മുമ്പില്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സുകൃതം ഭഗവദ് ഗീതാമൃതം വേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍ . അട്ടിപ്പാടിയിലെയും അടൂരിലേയും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ കാണാതെ അന്യസംസ്ഥാനങ്ങളിലെ വിഷയങ്ങളെ പര്‍വ്വതീകരിച്ച് അസഹിഷ്ണുത എന്ന വ്യാജപ്രചരണം നടത്തുകയാണ്. ഭഗവദ്ഗീത വഴി ഭാരതം ലോകത്തിന് കൈമാറിയ സമത്വനീതി ഇന്ന് കൈമോശം വന്നിരിക്കുന്നു. സമത്വത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഉത്കൃഷ്ടമായ ഭഗവദ്ഗീതയെ മാറ്റി നിര്‍ത്തി മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. മതബോധത്തെക്കാള്‍, ധര്‍മ്മബോധമാണ് വേണ്ടതെന്നും ഭഗവദ്ഗീത വിഭാവനം ചെയ്ത രാഷ്‌ട്ര സങ്കല്‍പ്പം അതാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. തുര്‍ന്ന് സംസാരിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അസി.പ്രൊഫ.ഡോ.ലക്ഷ്മീ ശങ്കര്‍, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അന്നത്തൊടൊപ്പം സംസ്‌ക്കാരവും പകര്‍ന്നു നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. സര്‍വ്വത്ര സമത്വം സര്‍വ്വത്ര ക്ഷേമം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്വാമി ഉദിത് ചൈതന്യ, പി.വി.അതികായന്‍, സരളാ വിജയന്‍, അഡ്വ.എ.ബാലഗോപാല്‍, അജി പുല്ലുകാട്ട് എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിവസം രാവിലെ 6 മണിയോടെ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചടങ്ങില്‍ കുട്ടികളുടെ അക്ഷരശ്ലോകസദസ്, ഭക്തിഗാനസുധ, ഭഗവദ്ഗീതാ പാരായണം, ദീപാരാധന തുടങ്ങിയ ചടങ്ങുകളും വൈകീട്ട് 7ന് കുമാരി ദേവികയുടെ നേതൃത്വത്തില്‍ നൃത്തനൃത്തങ്ങളും അരങ്ങേറി.
















