ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി രാഹുല്‍ പശുപാലന് ജയിലില്‍ കഴിയുമ്പോഴും സൗകര്യത്തിന് കുറവൊന്നുമില്ല. ഇദ്ദേഹത്തിന് മൊബൈല്‍ ഫോണും ഫേസ് ബുക്ക് സംവിധാനവുമൊക്കെ നടപ്പാക്കിയിരിക്കുകയാണ് ജയില്‍ യമാന്‍മാര്‍. ഇനി വേണ്ടത് ഒരു ചുമ്പന സമരത്തിനുള്ള സൗകര്യമാണ്. അതിനും പോലീസ് മാമന്‍മാര്‍ മടിക്കില്ല. കാരണം പിന്നാമ്പുറങ്ങളില്‍ നിന്നും കിമ്പളത്തിന് യാതൊരു പഞ്ഞവുമില്ലല്ലോ… അത് മേടിച്ച് കീശയിലാക്കിയാല്‍ പിന്നെ കൊള്ളരുതായ്‌മകള്‍ ചെയ്യാന്‍ കാക്കിയിട്ട യമാന്‍മാര്‍ സമയം കളയാറുമില്ല…! ഇതാണോ കേരളസര്‍ക്കാരിന്റെ ആദര്‍ശം.
ജയദേവ്
എങ്കില്‍ ഇനി ഒരു ചുമ്പന സമരത്തിനുള്ള സൗകര്യം കൂടി ജയിലില്‍ കൊടുക്ക് ..!! ചുമ്പന സമരത്തിന്റെ വനിതാ നേതാവ് അവിടെ തന്നെ ഉണ്ടല്ലോ..? ബാക്കി ഉള്ളവരെ അങ്ങോട്ട് എത്തിച്ചാല്‍ മതിയല്ലോ …പിന്നെ വൈകുന്നേരം ചാനല്‍ ചര്‍ച്ച ചെയ്യാന്‍ മറക്കരുത് ..?
അനില്‍ കോട്ടയം
പോലീസിന്റെ തലപ്പത്ത് വലിയ ആദര്‍ശങ്ങള്‍ പ്രസംഗിക്കുന്ന ഒരാളുണ്ടല്ലോ, ഇതാണോ സാര്‍ ആദര്‍ശം. അഴിമതിക്കാരും പെണ്‍വാണിഭക്കാരും ഭരിക്കുന്ന കേരളത്തിലെ പോലീസും കൈക്കൂലിക്കാരും സ്വജനപക്ഷപാതികളുമായില്ലെങ്കിലേ അതിശയമുള്ളു.
ജോബി ജോണ്‍
ജയിലില്‍കിടന്നും കച്ചവടം നടത്തുന്നുണ്ടാവും. ഒത്താശകള്‍ നമ്മുടെ ആപ്പീസര്‍മാര്‍ ചെയ്തുകൊടുക്കുകയും ചെയ്യും. തല നന്നായാലല്ലേ വാലുനന്നാവൂ.
രഞ്ജിത്ത് കുമാര്‍
















