കൊട്ടാരക്കര: സപ്താഹങ്ങള്‍ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് കേവലം കലാപരിപാടികളായി മാറുകയാണെന്ന് അമൃതാനന്ദമയീമഠം സ്വാമി വേദാമൃതചൈതന്യ.
കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ എട്ടാമത് ശ്രീമദ് ഭാഗവതസത്രത്തിന് തിരിതെളിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളെ ഉള്‍കരുത്തരാക്കാന്‍ ഭാഗവതത്തിന് കഴിയും. ഈ കരുത്ത് നേടിയെടുക്കണമെങ്കില്‍ സപ്താഹങ്ങളെ നേര്‍വഴിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വംബോര്‍ഡ് പ്രസിഡന്റ്പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് പി.ശശിധരന്‍പിള്ള, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് രാജേന്ദ്രന്‍നായര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ മുരളീകൃഷ്ണന്‍, അസി. കമ്മീഷണര്‍ രാജീവ്, അഡ്മിനിസ്ട്രറ്റിവ് ഓഫിസര്‍ മോഹനന്‍, ഉപദേശകസമതി പ്രസിഡന്റ് ആര്‍.ദിവാകരന്‍, സെക്രട്ടറി സി.രാജേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു, ഉപദേശകസമിതി വൈസ്പ്രസിഡന്റ് കൃഷ്ണമണി അധ്യക്ഷനായിരുന്നു. യജ്ഞാചാര്യന്‍ പറക്കോട് എന്‍.വി.നമ്പ്യാതിരി പ്രഭാഷണം നടത്തി.
ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായാണ് യജ്ഞം നടത്തപെടുന്നത്. പ്രഥമദിനമായ ഇന്ന് കൃഷ്ണാവതാരത്തിന്റെ പൊരുള്‍-പറക്കോട് എന്‍.വി.നമ്പ്യാതിരി, കൃഷ്ണാവതാരത്തിന്റെ പശ്ചാത്തലം-എ.വി.വാസുദേവന്‍പോറ്റി, യശോദ രോഹിണിസുതന്‍മാരുടെ ജാതകര്‍മ്മ സംസ്‌കാരം-എസ്.രാജേന്ദ്രന്‍ നായര്‍, പൂതനാമോക്ഷവും ശകടാസുരവധവും-ആര്‍.രാജഗോപാല്‍, ഉലൂഖല ബന്ധനം-സ്വാമി ശിവതീര്‍ത്ഥന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
















