Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂക്ഷ്മപഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 08:13 pm IST
in Samskriti

വേദാന്തം ‘സയന്റിഫിക്’ ആകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇവിടെ ഉത്തരം ലഭിക്കും. എവിടെയാണോ സയന്‍സും സയന്റിഫിക് മാര്‍ഗ്ഗവും വഴിയറിയാതെ സ്തബ്ധമാകുന്നത് അവിടെ വേദാന്തശാസ്ത്രത്തിന്റെ വഴി തുടങ്ങുകയായി. സയന്‍സിലെ സ്‌പേസ് എന്നതിനു ഭൂതാകാശം എന്നാണ് വേദാന്തത്തില്‍ പറയുക.

ഭൂതാകാശത്തിനു ആധാരമായത് ചിത്താകാശവും ചിത്താകാശത്തിനു ആധാരമായത് ചിദാകാശവും ആകുന്നു. ഭൗതികമായ വസ്തുജ്ഞാനത്തെ അവലംബിച്ച് സയന്‍സ് പ്രവര്‍ത്തിക്കുമ്പോള്‍ അത് കടന്നു പ്രാണന്റെയും മനസിന്റെയും തലങ്ങളില്‍ സൂക്ഷ്മപഠനം നടത്തിയവരാണ് ദാര്‍ശനികരായ ഭാരതീയ ഋഷിമാര്‍. നിരീക്ഷിക്കപ്പെടുന്ന വസ്തുവിനെ മാത്രമാണ് സയന്‍സ് പഠിക്കുന്നത്, എന്നാല്‍ നിരീക്ഷകനെ ഗണിതസമവാക്യങ്ങളാല്‍ അവതരിപ്പിക്കുവാന്‍ ആവുന്നില്ല. അതിനാല്‍ തന്നെ നിരീക്ഷകന്റെ സ്വരൂപത്തെ അറിയുന്നുമില്ല.

സയന്‍സ് അറിയപ്പെട്ട വിഷയങ്ങളെ നിര്‍ണ്ണയിക്കുമ്പോള്‍ വേദാന്തം അറിവിനെത്തന്നെ നിര്‍ണ്ണയിക്കുന്നു. ഈ നിര്‍ണ്ണയത്തിനു അദ്ധ്യാരോപാവാദം, അന്വയവ്യതിരേകം, പഞ്ചകോശവിവേകം തുടങ്ങി പല മാര്‍ഗ്ഗങ്ങളും വേദാന്തം അധികാരിത്വം അനുസരിച്ചു മുന്നോട്ടുവയ്‌ക്കുന്നു. അറിയുന്നവന്‍, അറിയപ്പെടുന്ന വസ്തു, അറിവ് എന്നീ ത്രിപുടികള്‍ക്കും അതീതമായി നിത്യശുദ്ധബുദ്ധമുക്തമായി നിരീക്ഷകന്റെ സ്വരൂപമായി സ്ഥിതിചെയ്യുന്ന പരമാത്മതത്വം എല്ലാ നിരീക്ഷണങ്ങള്‍ക്കും അതീതമായ സത്യമായതിനാല്‍ സയന്‍സിന്റെ പരിധിയില്‍ സാധ്യതകള്‍ കൊണ്ടുപോലും അളക്കുവാന്‍ കഴിയാത്ത തത്വമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

പ്രത്യക്ഷമായോ പരോക്ഷമായോ അറിയുവാന്‍ കഴിയാത്ത ഒന്നിനെ വേദാന്തം എങ്ങനെ അറിയിക്കും എന്ന് സംശയിക്കാവുന്നതാണ്. ആ അറിവിന് പ്രത്യഭിജ്ഞാജ്ഞാനമെന്നും അപരോക്ഷാനുഭൂതിയെന്നും വേദാന്തദര്‍ശനത്തില്‍ പറയാറുണ്ട്. ആ അറിവ് പ്രത്യക്ഷമായ ഇന്ദ്രിയാനുഭവമല്ല, മറ്റൊന്നിനാല്‍ അറിയിച്ചു തരുന്ന പരോക്ഷജ്ഞാനവുമല്ല. ആ അപരോക്ഷാനുഭൂതിക്കായുള്ള മാര്‍ഗ്ഗങ്ങള്‍ വേദാന്തം അതിന്റേതായ ഭാഷയില്‍ വിശദീകരിക്കുന്നുണ്ട്. ശ്രുതി, യുക്തി, അനുഭവം എന്നീ പ്രമാണങ്ങള്‍ അനുസരിച്ചുള്ള ജ്ഞാനനിര്‍ണ്ണയമാണ് വേദാന്തം അവലംബിക്കുന്നത്.

മനുഷ്യന്റെ അസ്ഥിത്വം എന്താണെന്നും പ്രപഞ്ചത്തിനു പരമാര്‍ത്ഥസത്തയുണ്ടോ എന്നും വേദാന്തം ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളിലൂടെ നിര്‍ണ്ണയിക്കുന്നു. ആ നിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗങ്ങളും അതിന്റെ വിശദീകരണങ്ങളും അനുശാസിക്കുന്നതിനാല്‍ വേദാന്തം ശാസ്ത്രീയമെന്നു അറിയപ്പെടുന്നു. സയന്‍സില്‍ നിരീക്ഷണപരീക്ഷണങ്ങള്‍കൊണ്ട് മാത്രമേ വസ്തുത നിര്‍ണ്ണയിക്കാന്‍ കഴിയുന്നുള്ളൂ. സയന്‍സ് അനുഭവാന്തമല്ല. അതിനാല്‍ നിര്‍ണ്ണയം മാറിമാറിവരികയും സത്യസാക്ഷാത്കാരം സാധ്യമാവാതെയിരിക്കുകയും ചെയ്യും. മാറിമാറി വരുന്ന നിര്‍ണ്ണയം സത്യമാവാന്‍ തരമില്ലല്ലോ.

ഒരിക്കലും മാറ്റമില്ലാത്ത സത്യത്തെ അപരോക്ഷാനുഭവത്തിലൂടെയും യുക്തിവിചാരത്തിലൂടെയും നിര്‍ണ്ണയിക്കുന്നതാണ് വേദാന്തദര്‍ശനം. അതിനാല്‍ തന്നെ സയന്റിഫിക് എന്ന പദത്തെക്കാള്‍ ശാസ്ത്രീയം എന്ന യുക്തിസഹമായ പേര് ഏറ്റവും യോജിക്കുക വേദാന്തത്തിനാണ്. ആ ശാസ്ത്രീയ ജ്ഞാനമാര്‍ഗ്ഗത്തിനു സയന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ള അഭിനവ ദുര്യുകക്തിവാദികളുടെ ആവശ്യം എത്രയോ ബാലിശമാണെന്ന് വിചാരശീലര്‍ക്ക് മനസ്സിലാകും.

(അവസാനിച്ചു)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.