കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ ഏതാനും പേര്‍ക്ക് മാത്രമായി കണ്ടെയ്‌നര്‍ റോഡിന്റെ സമീപത്ത് ചിലര്‍ക്ക് മാത്രമായി കടകള്‍ നടത്തുവാന്‍ പത്ത് വര്‍ഷത്തേയ്‌ക്ക് ഭൂമി പാട്ടത്തിന് നല്‍കുമെന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പ്രഖ്യാപനം പ്രതിഷേധാര്‍ഹമാണെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന‘നിവേദിതാ.പി. ഹരന്‍’ വിജ്ഞാപനം ചെയ്ത സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുഴുവന്‍ കുടുംബങ്ങള്‍ക്കും വല്ലാര്‍പാടം പദ്ധതിയില്‍ തൊഴിലിന് അര്‍ഹത നേടിയിട്ടുളളതാണ്. മൂലമ്പിളളി, കോതാട്, മുളവുകാട്, വടുതല, ചേരാനല്ലൂര്‍, എളമക്കര, ഇടപ്പളളി, ഏലൂര്‍, മഞ്ഞുമ്മല്‍, കളമശ്ശേരി എന്നീ പ്രദേശങ്ങളില്‍നിന്നും ഒഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങള്‍ക്കാണ് പാക്കേജിന്റെ ഗുണം ലഭിക്കേണ്ടതാണന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ.കെ. അരവിന്ദാക്ഷന്‍, സി.ആര്‍. നീലകണ്ഠന്‍, ടി.കെ. സൂധീര്‍കുമാര്‍, ഹാഷിം ചേന്ദാമ്പിളളി, മുഹമ്മദ് ഷിയാസ്, കെ. റെജികുമാര്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, ഫാ.അഗസ്റ്റിന്‍ വട്ടോളി, വി.പി. വില്‍സണ്‍, പി.ജെ. സെലസ്റ്റ്യന്‍ മാസ്റ്റര്‍, എന്‍.കെ. സുരേഷ്, മൈക്കിള്‍ കോതാട്, ജസ്റ്റിന്‍ വടുതല, സ്റ്റാന്‍ലി മുളവുകാട്, ജോണ്‍സണ്‍ മൂലമ്പളളി, ആഗ്നസ് ആന്റണി, മേരി ഫ്രാന്‍സിസ്, ജോണിജോസഫ്, സാബു ഇടപ്പളളി, ചിന്നമ്മ ജോസഫ്,ജോര്‍ജ്ജ് അമ്പാട്ട്, പി. ഉണ്ണികൃഷ്ണന്‍, പി.ജെ. സെബാസ്റ്റ്യന്‍, അഡ്വ.ഷെറി.ജെ. തോമസ്, മുജീബ് റഹ്മാന്‍, സുഹൈല്‍ ഹാഷിം, പി. ഉണ്ണിക്കൃഷ്ണന്‍ ഐ.എം. ആന്റണി, അഡ്വ.ആന്റണി അമ്പാട്ട്. വി.കെ. അബ്ദുള്‍ ഖാദര്‍, പി.എം.ദിനേശന്‍, കെ.കെ. ശോഭ, ജമാല്‍ മഞ്ഞുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.















