Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വേങ്ങാട് സാന്ത്വനത്തെ ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:06 pm IST
inKannur

കണ്ണൂര്‍: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ യൂത്ത് അവാര്‍ഡുമായി ബന്ധപ്പെട്ട് വേങ്ങാട് സാന്ത്വനത്തെ ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടിയും സെക്രട്ടറി സനോജ് നെല്യാടനും അറിയിച്ചു.

ജീവകാരുണ്യ മേഖലയിലാണ് സാന്ത്വനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ക്കും വികലാംഗര്‍ക്കുമായി വീല്‍ ചെയര്‍ വിതരണം ചെയ്യുകയെന്നതാണ് പ്രധാന പദ്ധതി. ഇതിനകം നൂറുകണക്കിന് വീല്‍ ചെയറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 2012 ല്‍ കൂത്തുപറമ്പ് നഗരസഭയും സാന്ത്വനവും സംയുക്തമായി 100 വീല്‍ചെയറുകള്‍ വിതരണം ചെയ്തിരുന്നു. ഈ വര്‍ഷം നിരവധി വീല്‍ചെയറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അനാഥ-ബാലമന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും നല്‍കുക, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ-വസ്ത്ര വിതരണം നടത്തുക. മെഡിക്കല്‍ കേമ്പുകള്‍ നടത്തി നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളും എത്തിക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി കുടുംബങ്ങള്‍ക്ക് ഓണകിറ്റും ഓണക്കോടിയും കഴിഞ്ഞ രണ്ട് വര്‍ഷമായി നല്‍കിവരുന്നുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി പുതപ്പും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യാറുണ്ട്. തലശ്ശേരിക്കടുത്ത കൊടുവള്ളി ആമുക്കാ പള്ളിക്ക് സമീപത്തെ ഇന്ദിരയെന്ന നിര്‍ധനരായ സ്ത്രീക്കും കുടുംബത്തിനും നാട്ടുകര്‍ വീട് നിര്‍മിച്ച് നല്‍കുമ്പോള്‍ അതിന്റെ വയറിംഗ് പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തിയത് സാന്ത്വനമായിരുന്നു. മാങ്ങാട്ടിടം പഞ്ചായത്തിലെ കിരാച്ചിയില്‍ ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന വൃദ്ധയായ മീനാക്ഷിയുടെ വീടിന്റെ അറ്റകുറ്റ പണിയെടുത്ത് നല്‍കിയതും സാന്ത്വനമാണ്. ദീര്‍ഘദൂര ഓട്ടക്കാരനായിരുന്ന കൂത്തുപറമ്പ് മൂര്യാട്ടെ സഹീര്‍ വാലിഡിക്ക് പരിശീലനത്തിനാവശ്യമായ സാമഗ്രികളും സാമ്പത്തിക സഹായവും സാന്ത്വനം നല്‍കിയിരുന്നു.

കഴിഞ്ഞ മാസം ചെന്നൈയില്‍ പ്രളയ ദുരിതമുണ്ടായപ്പോള്‍ വസ്ത്രങ്ങളും ഭക്ഷണങ്ങളുമടക്കം 20 പെട്ടി സാധനങ്ങള്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിന് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം കാശ്മീരില്‍ പ്രളയമുണ്ടായപ്പോള്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനായി കമ്പിളിപ്പുതപ്പും കലക്ടര്‍ക്ക് നല്‍കിയിരുന്നു. ചാലയില്‍ ടാങ്കര്‍ ദുരന്തമുണ്ടായിരുന്നപ്പോള്‍ യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സാന്ത്വനം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.

ഇത്തരത്തില്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിനാലാണ് സ്വന്തം കെട്ടിടം എന്ന സങ്കല്‍പത്തിലേക്ക് കടക്കാത്തത്. ഓഫീസിനായി സ്ഥലവും കെട്ടിടവും നിര്‍മിക്കുന്ന പൈസകൊണ്ട് പാവപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കാനോ മറ്റെന്തെങ്കിലും സഹായം ചെയ്യാനോകഴിയുമെന്ന് വിശ്വസിക്കുന്നവരാണ് സാന്ത്വനം പ്രവര്‍ത്തകര്‍. നിലവിലുള്ള വാടക കെട്ടിടം ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിന് അനുയോജ്യമായത് തന്നെയാണ്. നാട്ടുകാരില്‍നിന്നും നിര്‍ബന്ധിത പിരിവ് നടത്തി ബഹുനില കെട്ടിടം നിര്‍മ്മിച്ച് രാഷ്‌ട്രീയ പാര്‍ട്ടികളുടെ സബ് ഓഫീസുകളായി പ്രവര്‍ത്തിക്കാന്‍ സാന്ത്വനത്തിന് താല്‍പര്യമില്ല. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്‌മയാണ് സാന്ത്വനം. അവാര്‍ഡ് നിര്‍ണ്ണയ സമിതി സാന്ത്വനത്തിന്റെ ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ മിനുട്ട്‌സ് ബുക്ക് ഉണ്ടായിരുന്നില്ലെന്ന വാദം പച്ചക്കള്ളമാണ്. നിലവിലെ പ്രവര്‍ത്തനവര്‍ഷത്തെ മിനുട്ട്‌സ് ബുക്ക് സന്ദര്‍ശക സംഘം ഓഫീസില്‍ വച്ച് പരിശോധിച്ചതാണ്. പഴയ മിനുട്ട്‌സ് ബുക്കാണ് രക്ഷാധികാരിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. അത് ഡപ്യൂട്ടി കലക്ടരുടെ മുമ്പാകെ ഹാജരാക്കുകയും ആഴ്ചകളോളം അദ്ദേഹത്തിന്റെ കസ്റ്റഡിയില്‍ വച്ചതുമാണ്.

അവാര്‍ഡിനായി പരിഗണിക്കാന്‍ നല്‍കിയ അപേക്ഷയുടെ കൂടെ എംഎല്‍എമാരുടെയും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും വാര്‍ഡ് മെമ്പറുടെയുമെല്ലാം സാക്ഷ്യപത്രങ്ങള്‍ ഉണ്ടായിരുന്നു. ഇവരെല്ലാം സാന്ത്വനത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ പങ്കെടുത്തവരാണ്. മന്ത്രി കെ.പി.മോഹനന്‍, മുന്‍മന്ത്രി, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ.നാരായണന്‍ എംഎല്‍എ കെ.എം.ഷാജി എംഎല്‍എ, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, കൂത്തു പറമ്പ് നഗരസഭാ മുന്‍ ചെയര്‍പേഴ്‌സന്‍ അഡ്വ.പത്മജാപത്മനാഭന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ എം.പി.മറിയം ബീവി, മുന്‍ വൈസ് ചെയര്‍മാന്‍ പി..എം.മധുസൂദനന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പ്രകാശിനി ടീച്ചര്‍, മാങ്ങാട്ടിടം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഷാജി കരിപ്പായി, വേങ്ങാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.പത്മനാഭന്‍ മാസ്റ്റര്‍, നിലവിലെ പ്രസിഡണ്ട് സി.പി.അനിത, കണ്ണൂര്‍ നഗര സഭാ മുന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.ടി.ഒ.മോഹനന്‍, വിവിധ നഗരസഭാ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, കൂത്തുപറമ്പ് സി.ഐ.കെ.പ്രേംസദന്‍, സി.ഐ മാരായ വേണുഗോപാല്‍, കെ.എസ്.ഷാജി, കണ്ണവം എസ്.ഐ.യായിരുന്ന പി.കെ പ്രകാശന്‍, കൂത്തുപറമ്പ് എസ്.ഐ.മാരായിരുന്ന കെ.സുധാകരന്‍, എം.വി.ദിനേശ്, ശിവന്‍ ചോടത്ത്, സിനിമാതാരം ശാന്താ ദേവി, തുടങ്ങിയ പ്രമുഖര്‍ സാന്ത്വനത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. നിരവധി മാധ്യമ പ്രവര്‍ത്തകരും സാന്ത്വനത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തവരാണ്.

നെഹ്രു യുവകേന്ദ്രയുടെ ജില്ലാ സംസ്ഥാനതല അവര്‍ഡുകള്‍ സാന്ത്വനത്തിന് ലഭിച്ചിരുന്നു. അത് തിരിച്ച് വാങ്ങാന്‍ ആലോചിച്ചിരുന്നുവെന്ന അരോപണം തട്ടിപ്പാണ്. നെഹ്രു യുവ കേന്ദ്രയുമായി ബന്ധപ്പെട്ടാല്‍ അരോപണത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ സാധിക്കും. ഈവര്‍ഷവും നെഹ്രു യുവകേന്ദ്രയുടെ അവാര്‍ഡിന് സാന്ത്വനത്തെ പരിഗണിച്ചിരുന്നു.

സാന്ത്വനത്തിന്റെ ഓഫീസിന് നേരെ നേരത്തെ രണ്ട് തവണ രാഷ്‌ട്രീയ പിന്‍ബലമുളള സാമൂഹ്യദ്രോഹികള്‍ അക്രമം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയതുമാണ്. അതിനാലാണ് ഓഫീസില്‍ വിലപിടിപ്പുളള സാധനങ്ങള്‍ സൂക്ഷിക്കാത്തത്. കായിക ശേഷികൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും സാന്ത്വനത്തെ തകര്‍ക്കാന്‍ കഴിയാതെവന്നതിനാലാകണം ഇത്തരം ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് വന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.