Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം നിയന്ത്രണം എന്ന വ്രത നിശ്ചയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 10:03 pm IST
in Samskriti

ഒരു ശാസ്ത്രജ്ഞന്‍ തന്റെ അന്വേഷണത്തില്‍ കേന്ദ്രീകരിക്കുവാനായി സ്വയം ചില നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ അയാള്‍ ഒന്നും കണ്ടെത്തുകയില്ല. അതുപോലെതന്നെ ഒരു യോഗിയുടെ കാര്യവും. മസില്‍ വികസിപ്പിക്കുവാന്‍ ജിംനേഷ്യത്തില്‍ പോകുന്ന ഒരു യുവാവ് നിയന്ത്രണമില്ലാത്ത കുത്തഴിഞ്ഞ ജീവിതത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ മസിലിനു പകരം ക്ഷയരോഗമോ മറ്റോ ആയിരിക്കാം ആര്‍ജിക്കുക.

ശാരീരികപ്രകൃതിക്കും ശരീരധര്‍മ്മരംഗത്തിനും അനുയോജ്യമല്ലാത്തിനാല്‍ സ്ത്രീകള്‍ മസില്‍ വികാസത്തിനായി സാധാരണയായി ജിംനേഷ്യത്തില്‍ പോകാറില്ല. അതിനായി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കില്‍ അതൊരു മനുഷ്യവകാശധ്വംസനമായി അവര്‍ കരുതുകയുമില്ല. എന്നാല്‍, യോഗാഭ്യാസം, കരാട്ടെ, ധ്യാനം, പ്രാര്‍ത്ഥന ക്ഷേത്രദര്‍ശനം ഇവയിലൊക്കെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേപോലെ ഏര്‍പ്പെടാവുന്നതുമാണ്.

ആദ്ധ്യാത്മികമായി സ്വയം ശക്തമാകുന്നതിലൂടെ മനസ്സിന് ശാന്തിയും, ജീവിതത്തെക്കുറിച്ച് ഗാഢവും ഉദാത്തവുമായ കാഴ്ചപ്പാടും ജനലക്ഷങ്ങള്‍ക്ക് ലഭിക്കുന്നതിനുതകുന്ന പരിശീലനമുറകള്‍ ശബരിമലതീര്‍ത്ഥാടനം ഉള്‍ക്കൊള്ളുന്നു. നാല്പത്തൊന്നു ദിവസത്തെ വ്രതചര്യ പാലിക്കേണ്ടതായ ഈ തീര്‍ത്ഥാടനത്തില്‍ പ്രായഭേദമെന്യേ എല്ലാ പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവഘട്ടം എത്താത്തവരും ആര്‍ത്തവവിരാമം സംഭവിച്ചവരും മാത്രമേ ശബരിമലതീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാവൂ എന്ന ഒരു നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നു. (10 വയസ്സില്‍ താഴെയും 50 വയസ്സില്‍ മേലെയും ഉള്ളവര്‍ എന്നാണ് പൊതുവെ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.)കേരളത്തിലെ അനേകം ക്ഷേത്രങ്ങളില്‍ ശബരിമലക്ഷേത്രത്തില്‍ മാത്രമാണ് ഈ നിബന്ധന നിലവിലുള്ളതെന്നത് പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു.

പണ്ടുകാലങ്ങളില്‍ ഘോരവനങ്ങളിലൂടെയും പര്‍വ്വതനിരകള്‍ താണ്ടിയും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥയാത്ര സ്ത്രീകള്‍ക്ക് ദുഷ്‌കരവും അപകടകരവുമായതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെന്നും, ഇന്ന് അങ്ങനെയല്ലാത്തതിനാല്‍ ഇത് ഒഴിവാക്കേണ്ടതാണെന്നും ഒരഭിപ്രായമുണ്ട്. പമ്പവരെ ഇന്ന് വാഹനങ്ങള്‍ എത്തുന്നു. പിന്നീട് നീലിമല മാത്രം കയറിയാല്‍ മതിയാവും. ഈ മാറിയ പരിതസ്ഥിതിയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ ആരാധിക്കുവാനുള്ള അവസരം എന്തിനു നിഷേധിക്കപ്പെടണം എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു.

ഭൗതികസാഹചര്യങ്ങളെമാത്രം കണക്കിലെടുത്തുകൊണ്ട്, ശബരിമലതീര്‍ത്ഥാടനം ഉള്‍ക്കൊള്ളുന്ന ആദ്ധ്യാത്മികപരിശീലനനിഷ്ഠകളെ അവഗണിക്കുന്ന ഒരു വീക്ഷണമാണിത്. സാധാരണരീതിയിലുള്ള ഒരു ആരാധനയല്ല ശബരിമലയില്‍ ശ്രീ ധര്‍മ്മശാസ്താദര്‍ശനം ആവശ്യപ്പെടുന്നത്. ദര്‍ശനത്തിനുമുമ്പ് കര്‍ശനമായ ഒരു വ്രതനിഷ്ഠയുടെ പരിശീലനം അത് അനുശാസിക്കുന്നു. ശബരിമലയില്‍ എത്തിച്ചേരാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളെക്കാളേറെ, ജീവിതത്തില്‍ ആത്മവികാസപരമായ പരിവര്‍ത്തനം ഉളവാക്കുവാന്‍ സഹായകമായിത്തീരുന്ന ആദ്ധ്യാത്മികനിഷ്ഠകള്‍ക്കാണ് ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പ്രാധാന്യം.

പത്തുവയസ്സില്‍ താഴെയും അമ്പതുവയസ്സിനു മേലെയുമുള്ള സ്ത്രീകള്‍ക്ക് പുരാതനകാലം മുതല്‍ക്കുതന്നെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളതുകൊണ്ട് സ്ത്രീകളോട് ഇവിടെ വിവേചനം കാണിക്കുന്നുവെന്ന് ചിലര്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. സ്ത്രീകള്‍ക്ക് പര്‍വ്വതങ്ങളിലൂടെയുള്ള നീണ്ട യാത്ര നടത്താനുള്ള കഴിവോ കഴിവില്ലായ്‌മയോ അല്ല ഇവിടെ പരിഗണിക്കപ്പെടുന്നതെന്നും വ്യക്തം. ഈ നിയന്ത്രണത്തിന് മറ്റു കാരണങ്ങളുണ്ട്. അവ ഈ തീര്‍ത്ഥയാത്ര ഉള്‍ക്കൊള്ളുന്ന പ്രത്യേക ആദ്ധ്യാത്മികപരിശീലനവുമായി ബന്ധപ്പെട്ടതാണ്.

ഒരു ശാസ്ത്രീയപരീക്ഷണം വിജയിക്കണമെങ്കില്‍ അതിനുപറ്റിയ സാഹചര്യങ്ങള്‍ ഒരുക്കുകയും ചില നിയമങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. ശാസ്ത്രബോധമില്ലാത്തവര്‍ പറയുന്നതു കേട്ട് ശാസ്ത്രജ്ഞന്‍ അവ പാലിച്ചില്ലെങ്കില്‍ പ്രയത്‌നം വൃഥാവിലാകും. ഇത് ആത്മവികാസത്തിന്റെ കാര്യത്തിലും പ്രസക്തമാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.