തിരുവല്ല: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ബിജെപിയുടെ കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു. പെരിങ്ങര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്. ഇലങ്കത്ത് ജംഗ്ഷന്, ഇരിച്ചിപ്പുറത്ത് ജംഗ്ഷന്, കോച്ചാരിമുക്ക് തുടങ്ങിയ ഇടങ്ങളിലാണ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍ വിരളിപൂണ്ട സിപിഎം ഒരു എല്‍സി അംഗത്തിന്റെ നേതൃത്വത്തിലാണ് ഇതെല്ലാം കാട്ടിക്കൂട്ടിയതെന്ന് ബിജെപി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതുസംബന്ധിച്ച് പുളിക്കീഴ് പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: