Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കുറുങ്കുഴലിലെ കാവ്യഭാവന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 08:04 pm IST
inVaradyam

 

മേളത്തെ സംഗീതസാന്ദ്രമായ തലത്തിലേക്കു നയിക്കുവാന്‍ കുറുങ്കുഴല്‍കലാകാരന്മാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മേളം നയിക്കുന്നത് ഉരുട്ടുചെണ്ടപ്രമാണിയാണെങ്കിലും അതിനോടൊപ്പം സ്ഥാനമാണ് കുറുങ്കുഴല്‍ പ്രമാണിക്കുമുള്ളത്. ക്ഷേത്രച്ചടങ്ങുകളില്‍ പ്രധാനപ്പെട്ട കുഴല്‍പറ്റിനും കുഴല്‍ അനിവാര്യമാണ്.

കഴിഞ്ഞ 25 വര്‍ഷമായി കുറുങ്കുഴല്‍ വാദന രംഗത്തുള്ള ശ്രദ്ധേയനായ യുവകലാകാരനാണ് പട്ടിക്കാട് അജി. പാരമ്പര്യമായി കൈവന്ന സംഗീതത്തിന്റെ അനുഭവസമ്പത്തുമായി ഈ കലാകാരന്‍ മേളത്തെ സംഗീതവുമായി സമന്വയിപ്പിക്കുന്നതിന് നടത്തുന്ന പരീക്ഷണങ്ങള്‍ സ്വാഗതാര്‍ഹമാണ്.

തൃശൂരിനടുത്ത് പട്ടിക്കാട്, പാണഞ്ചേരി ദേശത്ത് മേലുവീട്ടില്‍ നാരായണന്‍നായരുടേയും രമയുടേയും മൂത്ത മകനായി 1978ല്‍ ജനനം. പതിമൂന്നാമത്തെ വയസ്സില്‍ തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. കുഴലിലെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്ത പഴോരു ഗോവിന്ദന്‍ കുട്ടിനായരായിരുന്നു ആദ്യഗുരു. പ്രശസ്ത കുറുങ്കുഴല്‍ കലാകാരന്മാരായ കൊമ്പത്ത് കുട്ടന്‍ പണിക്കര്‍, വെളപ്പായ നന്ദന്‍ എന്നിവരില്‍ നിന്നും ഉപരിപഠനം. അരങ്ങേറ്റ വര്‍ഷം തന്നെ തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ കുറുങ്കുഴല്‍ വിഭാഗത്തിന്റെ പങ്കാളിയായി. അന്ന് ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണി പല്ലാവൂര്‍ അപ്പുമാരാരായിരുന്നു. ഇപ്പോള്‍ ഇലഞ്ഞിത്തറ മേളത്തില്‍ അജിയുടെ സ്ഥാനം പ്രധാന കുറുങ്കുഴല്‍ കലാകാരന്മാര്‍ക്കരികിലാണ്.

കുറുങ്കുഴലില്‍ അജി പ്രമാണം ഏറ്റെടുത്തത് 14-ാമത്തെ വയസ്സിലായിരുന്നു. തൃശ്ശൂരിനടുത്ത് മുക്കാട്ടുകര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച പള്ളിവേട്ടക്ക് രാമന്‍കണ്ടത്ത് കൃഷണന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചാരി മേളത്തിനായിരുന്നു. അങ്ങനെ വളരെ ചെറുപ്പത്തില്‍ തന്നെ അസുലഭ അവസരം അജിക്കു കൈവന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ് ഇതെന്ന് അജി പറയുന്നു.

മേളത്തിന് 15 ചെണ്ടക്ക് 17 കുഴല്‍ വരെ ആകാം. എണ്ണം കൂടുന്നതുകൊണ്ട് മേളത്തിന്റെ സൗന്ദര്യം ഒട്ടും കുറയുന്നുമില്ല. അടിസ്ഥാനപരമായി കുറുങ്കുഴല്‍ സംഗീതാത്മകതയുള്ള ഒരു വാദ്യമാണ്. ഒരു നിശ്ചിത ആധാര ശ്രുതിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സ്വരങ്ങള്‍ വായിക്കാന്‍ കുറുങ്കുഴലിനു കഴിയും. പഞ്ചാരി മേളത്തിനു ശങ്കരാഭരണവും പാണ്ടിക്ക് ഭൈരവി രാഗവുമാണ് വിധിപ്രകാരം വായിക്കേണ്ടത്.

പ്രശസ്ത ചെണ്ട വാദ്യകലാകാരന്മാരായ പണ്ടാരത്തില്‍ മുരളീധര മാരാര്‍, ചെറുശ്ശേരി കുട്ടന്‍ മാരാര്‍ എന്നിവരില്‍ നിന്നാണ് അജി കുറുങ്കുഴലിനെ മേളവഴിയില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത അടുത്തറിഞ്ഞത്. കുറുങ്കുഴലുമായി ദല്‍ഹി, മുംബൈ, തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ച അജി സ്‌കൂള്‍ യുവജനോത്സവ വേദികളിലും കുറുങ്കുഴല്‍ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.

നൂറോളം ശിഷ്യന്മാരെ ഈ രംഗത്തു കൊണ്ടു വന്ന അജി, ചെണ്ട തുടങ്ങി മറ്റു കലാകാരന്മാര്‍ക്കു കിട്ടുന്ന അംഗീകാരം കുഴല്‍ കലാകാരന്മാര്‍ക്ക് കിട്ടുന്നില്ല എന്ന അഭിപ്രായക്കാരനാണ്.

തൃശൂര്‍ കുറ്റുമുക്ക് ശിവക്ഷേത്രത്തില്‍ കുഴല്‍ അടിയന്തിര പ്രവൃത്തി ‘ചെയുന്ന ഇദ്ദേഹം ഭാവിതലമുറയ്‌ക്ക് കുറുങ്കുഴലിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി ഒരു കലാകേന്ദ്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.