Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഒരാഴ്ചകൊണ്ട് പൂപ്പൊലി സന്ദര്‍ശിച്ചത് അഞ്ചു ലക്ഷം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 09:14 pm IST
inWayanad

അമ്പലവയല്‍:അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ അന്താരാഷ്‌ട്ര പുഷ്പമേളയായ പൂപ്പൊലി ഒരാഴ്ചക്കിടെ സന്ദര്‍ശിച്ചത് അഞ്ചു ലക്ഷത്തിലധികം പേര്‍. മേള തുടങ്ങിയ ജനുവരി 22ാം തീയതിയിലെ മാത്രം കളക്ഷന്‍ 85,000 രൂപയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും ജനത്തിരക്ക് കൂടിവരുന്നു.  10,000 ചതുരശ്ര മീറ്ററിലൊരുക്കിയ കൂറ്റന്‍ താജ്മഹലാണ് മേളയിലെ മുഖ്യ ആകര്‍ഷണം. യഥാര്‍ത്ഥ താജ് മഹല്‍ പകലും രാത്രിയും യമുനാ നദിയില്‍ പ്രതിഫലിക്കുന്നതിന്റെ പ്രതീതി നിലനിര്‍ത്തിക്കൊണ്ട് മേളാ നഗരിക്കു നടുവിലുള്ള കുളത്തില്‍ പ്രതിഫലിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ജനാലകളും സമാധി സ്ഥലവുമെല്ലാം അതേപടി പകര്‍ത്തിയിട്ടുണ്ട്. കൂടാതെ വാതിലിലും ജനലുകളിലുംമറ്റും പേര്‍ഷ്യന്‍ ചിത്രകലകളുമുണ്ട്. രാത്രിയിലെ വെളിച്ച സംവിധാനവും പരമാവധി പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കെട്ടിടത്തിനകത്ത് പ്രവേശിക്കാനും സാധിക്കും. കൂറ്റന്‍ ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്ത സിമ്പോസിയം ഹാളും സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ആദിവാസി ഗോത്ര ഗൃഹങ്ങളുടെ മാതൃകകള്‍ക്കും നല്ല സ്വീകാര്യത ലഭിച്ചു. ജലോപരിതലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വിധത്തില്‍ ‘ഫ്‌ളോട്ടിങ്ങ് ഹട്ടും’ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരുകാലത്ത് കാര്‍ഷിക വിളകള്‍ക്ക് കാവലാകുവാന്‍ ഉപയോഗിച്ചിരുന്ന ഏറുമാടവും ഭംഗിയായി ഒരുക്കിയിട്ടുണ്ട്.

ഇറക്കുമതി ചെയ്തതടക്കമുള്ള വിവിധ തരത്തിലുള്ള ഓര്‍ക്കിഡുകളാണ് പൂക്കളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളത്. വിരല്‍ത്തുമ്പത്ത് വെക്കാവുന്നതു മുതല്‍ വളരെ വലുപ്പത്തിലും അപൂര്‍വ്വ ഷേഡുകളിലുമുള്ള കള്ളിച്ചെടികള്‍, വിവിധയിനം ചെണ്ടുമല്ലികള്‍, ഡാലിയ, ഗ്ലാഡിയോലസ്, റോസ്, ജെറേനിയം സീനിയ തുടങ്ങി നാട്ടിന്‍ പുറത്ത് കണ്ടുവരുന്നതും ഇറക്കുമതി ചെയ്തതുമായ നിരവധി പൂക്കള്‍ മേളയിലുണ്ട്. കള്ളിച്ചെടികള്‍ കാണുന്നതിന് സന്ദര്‍ശകരുടെ തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ട്. ഉത്സവ നഗരിയിലേക്കുള്ള പ്രവേശന കവാടത്തോടു ചേര്‍ന്ന് 500ല്‍ പരം ഇനങ്ങളിലായി 4000 കള്ളിച്ചെടികളാണ് പ്രദര്‍ശനത്തിനുള്ളത്. വയനാടന്‍ വനങ്ങളില്‍നിന്നു ശേഖരിച്ചവയാണ് ഇവയില്‍ മിക്കതും. ഊട്ടി, സിക്കിം, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കൊണ്ടു വന്നവയും കൂട്ടത്തിലുണ്ട്. മേള അവസാനിച്ചതിനു ശേഷം ഇവ വില്‍പ്പനയ്‌ക്കു വെക്കും.

പഴവര്‍ഗ്ഗങ്ങളില്‍ ഇപ്പോഴത്തെ താരമായ ‘പെപ്പിനോയും’ മേളയിലുണ്ട്. കൂടാതെ നാടനും വിദേശികളുമടക്കം എല്ലാ വിധ പഴവര്‍ഗ്ഗങ്ങളും അവയുടെ ചെടിയും ലഭ്യമാണ്. മഞ്ഞ, ഓറഞ്ച്, ചുവപ്പ് തുടങ്ങി മഞ്ഞയുടെ കയറ്റിറക്കങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ വര്‍ഗ്ഗങ്ങളിലുള്ള ചെടികളുപയോഗിച്ച് സജ്ജീകരിച്ചിട്ടുള്ള ‘മൂണ്‍ ഗാര്‍ഡനും’ ഹൃദയസ്പര്‍ശിയാണ്. മേള കാണാന്‍ അവസാന ദിവസമെത്തുന്നവരെയും നിരാശപ്പെടുത്താതിരിക്കാന്‍ അവസാന ദിവസം വരെ പൂത്തുലഞ്ഞു നില്‍ക്കുന്നവിധത്തില്‍ പൂമൊട്ടുകള്‍ ക്രമീകരിച്ചാണ് ‘മൂണ്‍ ഗാര്‍ഡന്‍’ ഒരുക്കിയിട്ടുള്ളത്.

ജില്ലയില്‍ സുലഭമായി ലഭിക്കുന്നതും പലപ്പോഴും നാം പാഴാക്കിക്കളയുന്നതുമായ എല്ലാത്തരം പഴവര്‍ഗ്ഗങ്ങളും കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വില്‍പ്പനയ്‌ക്കു വെച്ചിട്ടുണ്ട്. പൂക്കളുടെയും ചെടികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ക്കു പുറമേ ചെടികളും ലഭിക്കും. 3500 ചതുരശ്ര മീറ്റര്‍ വീതമുള്ള 350 സ്റ്റാളുകളാണ് മേളയിലുള്ളത്. വിംസ് മെഡിക്കല്‍ കോളേജ്, ജനമൈത്രി പോലീസ് തുടങ്ങിയവയുടെ പവലിയനുകളുമുണ്ട്. കുട്ടികളുടെ റൈഡുകളില്‍ പ്രവേശനം സൗജന്യമാണ്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ നിന്നും ടിക്കറ്റിനത്തില്‍ വമ്പിച്ച കളക്ഷന്‍ നേടുക എന്നതല്ല- മറിച്ച് പരമാവധി ആളുകള്‍ മേള സന്ദര്‍ശിക്കുക; അതുവഴി കാര്‍ഷിക ഗവേഷണ കേന്ദ്രത്തെക്കുറിച്ച് അറിയുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി മേളയെ അന്താരാഷ്‌ട്ര മേളയാക്കിയതോടെ ഈ വര്‍ഷം 20 ലക്ഷം പേര്‍ സന്ദര്‍ശനം നടത്തുമെന്ന് പ്രതീക്ഷയോടെ സംഘാടകര്‍ കാത്തിരിക്കുമ്പോള്‍ ഹൗസ് ബോട്ടും താജ് മഹലും ഗോത്ര വീടുകളും മൂണ്‍ ഗാര്‍ഡനുമൊക്കെയായി ഉത്സവനഗരിയും സന്ദര്‍ശകരെ മാടിവിളിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.