Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 08:08 pm IST
in Samskriti

യോഗനിദ്രയിലാണ്ട വിഷ്ണുഭാഗവാനെക്കണ്ട് താമരയിലയില്‍ ഇരുന്നുകൊണ്ട് ബ്രഹ്മാവ് സ്തുതിച്ചതായ ദേവിയെ ഞാനും ഇതാ നമിക്കുന്നു. അരൂപയും, സുഗുണയും, മായാമയിയും മുക്തിപ്രദായകിയുമായ ദേവിയെക്കുറിച്ചുള്ള പുരാണം നിങ്ങള്‍ ശദ്ധിച്ചു കേട്ടാലും. പതിനെണ്ണായിരം സാരഗര്‍ഭങ്ങളായ ഉത്തമശ്ലോകങ്ങളാണ് ഇതിനുള്ളിലുള്ളത്. പന്ത്രണ്ടു സ്‌കന്ധങ്ങള്‍, മുന്നൂറ്റിപ്പതിനെട്ടദ്ധ്യായങ്ങള്‍. ഒന്നാം സ്‌കന്ധത്തില്‍ ഇരുപത്, രണ്ടില്‍ പന്ത്രണ്ട്, മൂന്നില്‍ മുപ്പത്, നാലില്‍ ഇരുപത്തഞ്ച്, അഞ്ചില്‍ മുപ്പത്തിയഞ്ച്, ആറില്‍ മുപ്പത്തിയൊന്ന്, എഴില്‍ നാല്‍പ്പത്, എട്ടില്‍ ഇരുപത്തിനാല്, ഒന്‍പതില്‍ അന്‍പത്, പത്തില്‍ പതിമൂന്ന്, പതിനൊന്നില്‍ ഇരുപത്തിനാല്, പന്ത്രണ്ടില്‍ പതിനാല് എന്നിങ്ങിനെയാണ് അദ്ധ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

സര്‍ഗ്ഗം, പ്രതിസര്‍ഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം എന്നിങ്ങിനെ അഞ്ചു ലക്ഷണങ്ങളാണ് പുരാണങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത്. അവയെല്ലാം ഇതിലുമുണ്ട്.

സര്‍ഗ്ഗം: സര്‍വ്വവ്യാപിയും, സദാ നിത്യയും, നിര്‍ഗ്ഗുണയും, നിശ്ചലയും, മുക്തിദായികയും, യോഗാഭിഗമ്യയും, സര്‍വ്വാശ്രയവുമായ ദേവിയുടെ മൂന്നു പ്രകൃതികളായ സാത്വികം, രാജസികം, താമസം എന്നിവ യഥാക്രമം മാഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നീ ദേവീശക്തിഭാവങ്ങളില്‍ പ്രകടമായിരിക്കുന്നു. ജഗദംബിക ഈ മൂന്നു ശക്തികളെ സൃഷ്ടിക്കായി കൈക്കൊണ്ടതിന്റെ കഥകളാണ് സര്‍ഗ്ഗം എന്നറിയപ്പെടുന്നത്. ബ്രഹ്മാവിഷ്ണുമഹേശ്വര ത്രിമൂര്‍ത്തികളുടെ ആവിര്‍ഭാവങ്ങളാണ് പ്രതിസര്‍ഗ്ഗത്തില്‍ ഉള്ളത്. സൃഷ്ടിസ്ഥിതിസംഹാര പ്രവര്‍ത്തനങ്ങള്‍ ത്രിമൂര്‍ത്തികളുടേതാണല്ലോ.

വംശത്തില്‍ സൂര്യചന്ദ്രവംശങ്ങളില്‍പ്പെട്ട രാജാക്കന്മാര്‍, അസുരന്മാര്‍ എന്നിവരുടെ വംശങ്ങളെ വര്‍ണ്ണിക്കുകയാണ്. സ്വായംഭുവ മനുതൊട്ടുള്ള രാജാക്കന്മാരെയും അവരുടെ കാലത്തെയും വര്‍ണ്ണിക്കുന്നത് മന്വന്തരം. അവരുടെ വംശങ്ങളെക്കുറിച്ചുള്ള വിവരണമാണ് വംശാനുചരിതം. ഇതുകൂടാതെ വേദ തുല്യമെന്ന് പേരുകേട്ട മഹാഭാരതം എന്ന ഇതിഹാസവും വ്യാസനിര്‍മ്മിതമത്രേ. ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളാണ് മഹാഭാരതത്തിലുള്ളത്.

ശൗനകന്‍ പറഞ്ഞു: എത്രയാണ്, ഏതൊക്കെയാണ് ആ പുരാണങ്ങള്‍ എന്ന് വിസ്തരിച്ചു പറയൂ. ഞങ്ങള്‍ക്കത് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. കാലഭീതിയിലാണ് ഞങ്ങള്‍ ഈ പുണ്യഭൂമിയില്‍ വസിക്കുന്നത്. മനോമയമായ ഒരു ചക്രം ഞങ്ങള്‍ക്ക് തന്നിട്ട് ബ്രഹ്മാവ് ഞങ്ങളോട് പറഞ്ഞു ‘ഈ ചക്രത്തിനെ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് പവിത്രമായ ഒരിടത്തെത്താം. അവിടെ കലിക്ക് പ്രവേശനമില്ല. സത്യയുഗം വരെ നിങ്ങള്‍ക്കവിടെ താമസിക്കാം’.

ആ മനോമയചക്രമുരുട്ടി ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നു. നേമി (ചക്രം) ഇവിടെയെത്തിയപ്പോള്‍ നിശ്ചലമായി. അങ്ങിനെ ഇപ്രദേശത്തിനു നൈമിഷം എന്ന് പേരും സിദ്ധിച്ചു. കലിക്ക് പ്രവേശനമില്ലാത്തയിടമായതിനാല്‍ ഞാന്‍ മാത്രമല്ല, സിദ്ധന്മാരും മുനീന്ദ്രന്മാരുമെല്ലാം ഇവിടെ എന്നോടൊപ്പം കൂടി. അരി, എള്ള്, ഉഴുന്ന്, പഞ്ചസാര, മധു, നെയ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പുരോഡാശം ഉപയോഗിച്ച് പശുക്കളെക്കൂടാതെയുള്ള യാഗങ്ങള്‍ ചെയ്താണ് ഞങ്ങള്‍ സത്യയുഗം വരെ കാലം കഴിക്കുന്നത്. അങ്ങിപ്പോള്‍ വന്നെത്തിയത് ഞങ്ങളുടെ മഹാഭാഗ്യം. ഭാഗവതകഥ ഉടനെതന്നെ തുടങ്ങിയാലും. പറയാന്‍ അങ്ങയെപ്പോലൊരുവനും, കേള്‍ക്കാന്‍ ഉത്സുകരായി ഞങ്ങളും ഉണ്ടല്ലോ! മറ്റുകാര്യങ്ങള്‍ ഒന്നും ചെയ്തു തീര്‍ക്കാനില്ലാത്തതിനാല്‍ എകാഗ്രചിത്തരുമാണ് ഞങ്ങള്‍. താപത്രയങ്ങളില്‍ നിന്നും അങ്ങേയ്‌ക്ക് മുക്തിയുണ്ടാവട്ടെ.

ധര്‍മ്മാര്‍ത്ഥകാമങ്ങളെക്കൂടാതെ ജ്ഞാനത്തെയും ഭാഗവതത്തില്‍ ഭംഗിയായി വര്‍ണ്ണിച്ചിട്ടുണ്ടല്ലോ! മോക്ഷദായകമാണ് ജ്ഞാനം. കൃഷ്ണദ്വൈപായനന്‍ ചൊല്ലിത്തന്ന കഥകള്‍ കേട്ട് ഞങ്ങള്‍ക്കിനിയും മതിയായിട്ടില്ല. സകലഗുണങ്ങള്‍ക്കും നിദാനമായ, പവിത്രയായ, ജഗജ്ജനനിയുടെ ചരിത്രം എത്ര വിചിത്രം! എല്ലാ പാപങ്ങള്‍ക്കും നാശകാരണവും ആശകളുടെ ആദിമൂലവുമായ ഭഗവതിയെക്കുറിച്ചുള്ള പുരാണം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അത്യധികം ആഗ്രഹമുണ്ട്. അങ്ങ് കഥ തുടങ്ങിയാലും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.