കൊട്ടാരക്കര: കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സെന്‍സസ്, തെരഞ്ഞെടുപ്പ് ജോലികള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും അധ്യാപകരെ കൂട്ടത്തോടെ നിയോഗിക്കുന്നത് അധ്യയനത്തെ പലപ്പോഴും തടസപെടുന്നു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇതുമൂലം ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നതായി യോഗം ചൂണ്ടിക്കാട്ടി.
തലവൂര്‍ ദേവീവിലാസം സ്‌കൂളില്‍ നടന്ന സമ്മേളനം സംസ്ഥാനവൈസ്പ്രസിഡന്റ് ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയസമിതി അംഗം കെ.ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി.
എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് പി.വി.മനോജ്, ആര്‍എസ്എസ് ജില്ലാസഹകാര്യവാഹക് പി.അനില്‍കുമാര്‍, ഫെറ്റോ ജില്ലാസെക്രട്ടറി എസ്.കെ.ദിലീപ്, എന്‍ടിയു ജില്ലാസെക്രട്ടറി പി.ആര്‍.ഗോപകുമാര്‍, എസ്.കെ.ദീപു എന്നിവര്‍ സംസാരിച്ചു.
സമാപനസമ്മേളനം സംസ്ഥാന വൈസ്പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ടി.ജെ.ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഹയര്‍സെക്കണ്ടറി വിഭാഗം കണ്‍വീനര്‍ കലാധരന്‍പിള്ള, ആര്‍.ജയകൃഷ്ണന്‍, ജയപ്രകാശ്, അനില്‍കുമാര്‍, ഹരികൃഷ്ണന്‍, ശ്രീകുമാര്‍,പി.എസ്.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ആര്‍.ജയകൃഷ്ണന്‍ (പ്രസിഡന്റ്), പി.ആര്‍.ഗോപകുമാര്‍ (സെക്രട്ടറി), എ.ആര്‍.അരുണ്‍കുമാര്‍, ബി.കലാധരന്‍പിള്ള, എ.അനില്‍കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഹരികൃഷ്ണന്‍. ബി.ജയശ്രീ (ജോ.സെക്രട്ടറിമാര്‍), റ്റി.ജെ.ഹരികുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















