മെല്‍ബണ്‍ (ആസ്ട്രേലിയ): വിവാദങ്ങളല്ല വികാസമാണ് ലക്ഷ്യമെന്ന ആഹ്വാനവുമായി സംസ്കൃതി മെല്‍ബണ്‍ കൂട്ടായ്മ 26ന് ചേരും. മെല്‍ബണിലുള്ള മലയാളികളാണ് കൂട്ടായ്മയ്ക്ക് പിന്നില്‍. പ്രശ്നങ്ങളെ സോഷ്യല്‍ മീഡിയാകള്‍ വിവാദമാക്കുമ്പോള്‍, മറിച്ച് അര്‍ഹിക്കുന്ന പ്രധാന്യത്തോടെ ക്രിയാത്മകമായി ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം.
ആസ്ട്രേലിയ, ഡാംഡിനോണ്ട് കേന്ദ്രമാക്കി നടക്കുന്ന സംഘടനയുടെ ആദ്യപരിപാടിയാണിത്. ‘ഞാനും എന്റെ പ്രവാസ ജീവിതവും’ എന്ന വിഷയത്തില്‍ സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖര്‍ സംസാരിക്കും. ഒരു കാലത്ത് നാട്ടിലുടനീളം നടന്നിരുന്ന പീടിക കൂട്ടായ്മയും, ആല്‍ത്തറ കൂട്ടായ്മയും അനുസ്മരിക്കാന്‍ കൂട്ടായ്മ അവസരമൊരുക്കുമെന്ന് സംസ്കൃതി മെല്‍ബണ്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: