ആലപ്പുഴ: ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ച വൈശാഖ് ഇനി അഞ്ച് പേരിലൂടെ ജീവിക്കും. ബീച്ച് വാര്‍ഡില്‍ വാടക്കല്‍ വെളിംപറമ്പില്‍ സുദര്‍ശനന്റെ മകന്‍ വൈശാഖാണ് (23) മരിച്ചത്. നീര്‍ക്കുന്നം ഇജാബാ പള്ളിക്ക് സമീപം മന്നം ജംഗ്ഷനില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ചയാണ് വൈശാഖ് മരിച്ചത്. മസ്തിഷ്‌ക മരണമായതിനാല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് വൈശാഖിന്റെ അവയവങ്ങള്‍ ദാനം നല്‍കാന്‍ അമ്മ സുജാതയും സഹോദരി ഹരിതയും ബന്ധുക്കളും സമ്മതിച്ചു.
ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വല്ലാര്‍പാടം സ്വദേശി ജോസഫ് റോണിക്കും, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശിപത്രിയില്‍ ചികിത്സയിലുള്ള എറഞ്ഞിപാല സ്വദേശി അഖിലക്ക് വലത് വൃക്കയും ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സലുള്ള തൃശൂര്‍ ചിറയന്‍കാട് സ്വദേണ്ടി സുഖയ്ബിന് ഇടതു വൃക്കയും ഇതേ ആശിപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം മുണ്ടക്കയം സ്വദേശിമുഹമ്മദ് സാലിക്കും ഇരുകണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലുമാണ് ദാനം നല്‍കിയത്.
അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ നടക്കുന്ന വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോഴായിരുന്നു അപകടത്തില്‍ പെട്ടത്.
വൈശാഖിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന ബീച്ച് വാര്‍ഡ് കാക്കിരിയില്‍ ജയിംസിന്റെ മകന്‍ ഡേവിസ്(24) അപകടത്തില്‍ തല്‍ക്ഷണം മരിച്ചു. വൈശാഖിന്റെ മൃതദേഹം ഇന്ന് രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
















