കൊച്ചി: അഴിമതിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്തിക്കെതിരെയും ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ബാബുവിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. ഇന്നലെ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മണ്‍ചാണ്ടിയുടെ കോലം കത്തിച്ചശേഷം മന്ത്രി ബാബുവിനെ കരിങ്കോടി കാട്ടി.
ഇന്നലെ വൈകീട്ട് എറണാകുളം പ്രസി ക്ലബ്ബിന് സമീപമാണ് മന്ത്രി ബാബുവിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കോടി കാട്ടിയത്. തുടര്‍ന്ന് അഴിമതിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മണ്‍ചാണ്ടി രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മന്ത്രി ബാബു പത്രസമ്മേളനം നടത്താന്‍ എത്തിയപ്പോഴാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കോടി കാട്ടിയത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേഷ്, എബിന്‍രാജ്, കെ.എസ്. ദീലിപ്കുമാര്‍, ടി. ഷൈലേഷ്, സജീഷ്, രാഹൂല്‍, സ്വദേശ്, കിരണ്‍സോമന്‍, ഉപേന്ദ്രനാഥ്, വിഷ്ണു, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്വന്തം അഴിമതി മറച്ച് വെച്ചും മറ്റുള്ളവരുടെ അഴിമതിക്ക് കൂട്ടു നില്‍ക്കുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് യുവമോര്‍ച്ച നേതാക്കള്‍ ചുണ്ടിക്കാട്ടി.
















