ഹരിപ്പാട്: സുനില്‍കുമാറിന് ജീവിക്കാന്‍ ഇനി കനിവുള്ളവരുടെ കനിവ് വേണം. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാര്‍ഡ് പല്ലന ത്രയംബകത്തില്‍ സുനില്‍കുമാറിന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതമാണ്. ദുബായില്‍ സ്‌പ്രേ പെയിന്ററായിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞ ഡിസംബറിലാണ് അസുഖത്തെ തുടര്‍ന്ന് നാട്ടിലേയ്‌ക്ക് തിരികയെത്തിയത്.
പ്രവാസ ജീവിതത്തിനിടയില്‍ കാര്യമായി ഒന്നും സമ്പാദിക്കാനും സുനിലിനായില്ല. ബാങ്കില്‍ നിന്നും ലോണെടുത്ത് വീടുപണി ആരംഭിച്ചത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീടുപണിയും പകുതിക്ക് നിലച്ച മട്ടാണ്. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഡയാലിസിസ് ചെയ്യണം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുനില്‍കുമാറിന്റെ ജീവിതം മുന്നോട്ട് നീങ്ങാന്‍ രണ്ട് വൃക്കകളും മാറ്റിവെയ്‌ക്കണം. ഭാര്യ ലതിക വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ ഈ നിര്‍ധന കുടുംബത്തെ ദുരിതത്തിലാക്കുന്നു.
രോഗത്തെ തുടര്‍ന്ന് വിദേശത്തെ ജോലി നഷ്ടപ്പെട്ടതോടെ ആകെയുള്ള വരുമാനമാര്‍ഗ്ഗവും നിലച്ചു. വീടുപണിക്കായി വായ്‌പയെടുത്ത പണം പോലും തിരികെ അടയ്‌ക്കാനാവാത്ത അവസ്ഥയിലാണ് സുനില്‍കുമാറും കുടുംബവും.
സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ധനലക്ഷ്മി ബാങ്കിന്റെ തൃക്കുന്നപ്പുഴ ശാഖയില്‍ സുനില്‍കുമാറിന്റെ അക്കൗണ്ടില്‍ സഹായമെത്തിക്കാം. അക്കൗണ്ട് നമ്പര്‍ 005800100051974. കഎഇ ഇീറല: ഉഘത0000058. ഫോണ്‍: 9072184900
















