കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ പാറമടകളില്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. ലൈസന്‍സില്ലാത്തത് ഉള്‍പ്പെടെ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം പോലീസ് കേസെടുത്തു.
കൂത്താട്ടുകുളം പോലീസിനെ ഒഴിവാക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് നേരിട്ടാണ് പരിശോധന നടത്തിയത്. തിരുമാറാടി പഞ്ചായത്തില്‍ ആകെ അഞ്ച് പാറമടകള്‍ക്കാണ് ലൈസന്‍സ് നല്‍കി യിട്ടുള്ളൂ. എന്നാല്‍ 10ലധികം പാറമടകളാണ് തിരുമാറാടിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കൊന്നും ലൈസന്‍സ് ഇല്ലാത്തതാണ്. എന്നാല്‍ സ്‌ക്വാഡ് നിലവില്‍ രണ്ട്പാറമടകളിലാണ് പരിശോധന നടത്തിയിട്ടുള്ളൂ. പലപാറമടകളിലും നല്‍കിയിരുന്ന ലൈസന്‍സുകള്‍ ഒര്‍ജിനല്‍ അല്ലെന്നാണ് സൂചന. പഞ്ചായത്ത് രേഖകളില്‍ ഇല്ലാത്തവ യാണ് പലതും. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാറമടകള്‍ക്ക്
നേരത്തെ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവ പ്രവര്‍ത്തിച്ചിരുന്നു.
















