ചെങ്ങന്നൂര്‍: വിദ്യാഭ്യാസം ജീവിതത്തിലൂടെയാകണമെന്ന് മുന്‍ യുജിസി ചെയര്‍മാന്‍ ഡോ.വി.എന്‍. രാജശേഖരപിള്ള പറഞ്ഞു. ചെങ്ങന്നൂര്‍ ഫെസ്റ്റോനോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതം എന്ന വാക്ക് വിദ്യാഭ്യാസത്തില്‍ നിന്നും മാറിപോകുന്നു. ജീവിതം അറിയാതെ മുന്നോട്ടു പോകാനാവില്ല. ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ പലരും സാമൂഹ്യവിഷയങ്ങളില്‍ നിന്നും മനുഷ്യ ബന്ധങ്ങളില്‍ നിന്നും അകന്നുപോകുന്നു. വിദ്യാഭ്യാസം സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ- കലാ- കായിക രംഗത്ത് വളരെ മുന്‍പന്തിയില്‍ ആണെങ്കിലും ഇതില്‍ പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവരും ഉണ്ട്.
വിദ്യാഭ്യാസമേഖലയില്‍ എന്തോ കാതലായ പ്രശ്‌നം ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നവെന്നും രാജശേഖരപിള്ള പറഞ്ഞു. നഗരസഭ‘ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളിലെ പ്രതിഭകളെ ഡോ.വി.എന്‍. രാജശേഖരപിള്ള മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.
















