Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമൃതപുരിയായി കണിച്ചുകുളങ്ങര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 09:18 pm IST
in Alappuzha

ചേര്‍ത്തല: കണിച്ചുകുളങ്ങര ക്ഷേത്ര മൈതാനം അമൃതപുരിയായി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ചുറ്റമ്പലസമര്‍പ്പണം നടത്തുവാന്‍ എത്തിയ അമ്മയെ കാണാന്‍ പതിനായിരങ്ങളാണ് ക്ഷേത്രത്തിന് തെക്കുവശം ഒരുക്കിയ പന്തലില്‍ എത്തിയത്.

വേദിയില്‍ 11ന് എത്തിയ അമ്മ ഉച്ചയ്‌ക്ക് ശേഷമാണ് വേദി വിട്ടത്. സത്‌സംഗത്തിന് എത്തിയ എല്ലാ ഭക്തര്‍ക്കും ദര്‍ശനവും നല്‍കി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിട്ടില്‍ ബുധനാഴ്ച രാത്രി എത്തിയ അമ്മ അവിടെ താമസിച്ച് ഇന്നലെ രാവിലെ 10.30ന് ആണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി എത്തിയത്.

വെള്ളപ്പള്ളിയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും അമ്മയെ അനുഗമിച്ചു വിദേശിയര്‍ ഉള്‍പ്പെടെ നിരവധി ഭക്തര്‍ അമ്മയുടെ ദര്‍ശനത്തിനായി കണിച്ചുകുളങ്ങരയില്‍ എത്തി.

അമൃതാനന്ദമയിദേവി പാവങ്ങളുടെ

കണ്ണീരൊപ്പുന്ന മാതാവ്

ചേര്‍ത്തല: പാവങ്ങളുടെ കണ്ണിരൊപ്പാന്‍ ജീവിതം ഉഴിഞ്ഞു വെച്ച മാതാവാണ് മാതാ അമൃതാനന്ദമയിദേവിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണത്തിന് ശേഷം നടന്ന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു വെള്ളാപ്പള്ളി. സര്‍ക്കാരുകള്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുമ്പോള്‍ പാവപ്പെട്ട ജനകോടികള്‍ക്ക് ഉപകാര പ്രദമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന അമൃതാനന്ദമയി മഠം പദ്ധതികള്‍ നടപ്പിലാക്കി മാതൃക കാട്ടുകയാണ്. പറയുന്നത് പ്രവൃത്തിയിലൂടെ തെളിക്കുന്ന അമൃതാനന്ദമയി ദേവിയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനാകെ മാതൃകയാണ്. സ്‌നേഹമാണ് അമ്മയുടെ മതം. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ വരുമാനത്തിന്റെ 65 ശതമാനവും പാവപ്പെട്ട ക്ഷേത്രയോഗം അംഗങ്ങള്‍ക്കു വേണ്ടിയാണ് വിനിയോഗിക്കുന്നത്. കണിച്ചുകുളങ്ങര ദേവിയെയും മാതാ അമൃതാനന്ദമയി ദേവിയെയും ഒന്നിച്ചു കാണാന്‍ കണിച്ചുകുളങ്ങരക്കാര്‍ക്ക് അവസരം കിട്ടിയത് ദൈവനിശ്ചയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭക്തി മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത്: മാതാ അമൃതാനന്ദമയി

ചേര്‍ത്തല: സാധാരണക്കാരനുപോലും സ്വായത്തമാക്കുവാന്‍ കഴിയുന്ന പ്രായോഗിക ശാസ്ത്രമാണ് ഭക്തിയെന്ന് മാതാ അമൃതാനന്ദമയി. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന സത്സംഗില്‍ സംസാരിക്കുകയായിരുന്നു അമ്മ. മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത് ഭക്തിയാണ്. എവിടെ ഭക്തിയുണ്ടോ അവിടെ ജീവാത്മാവും പരമാത്മാവും കൂടിച്ചേരുന്നു. സ്വാര്‍ത്ഥത കൊടികുത്തി വാഴുന്ന സമൂഹത്തില്‍ ജനങ്ങളില്‍ ധര്‍മബോധം വളര്‍ത്താനും സഹജീവികളോട് കരുണ കാട്ടുവാനും ഭക്തിയിലൂടെ കഴിയും.

ഒരു ക്ഷേത്രം പുരോഗമിക്കുമ്പോള്‍ ഗ്രാമത്തിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കും. മാനുഷിക മൂല്യങ്ങള്‍ കൈവിടാതെ സൂക്ഷിച്ചാല്‍ ഐശ്വര്യപൂര്‍ണമായ ജീവിതം സ്വന്തമാക്കാം. സമൂഹത്തെ കുറ്റപ്പെടുത്താതെ മാറ്റം അവനവനില്‍ നിന്ന് തുടങ്ങണം. മൂല്യങ്ങള്‍ തകര്‍ന്ന വിദ്യാഭ്യാസമാണ് നമ്മുടെ ശാപം.

പഴയകാലത്ത് സംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്നു നമ്മുടെ ഗുരുകുലങ്ങള്‍. സ്‌നേഹവും കാരുണ്യവും സംസ്‌കാരവുമാണ് വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്. വിജ്ഞാനത്തിനതീതമായി മാനുഷിക മൂല്യങ്ങള്‍ കൂടി പകര്‍ന്നു കൊടുത്ത് കുട്ടികളുടെ മാനസികവികാസം ലക്ഷ്യമിടുന്നതായിരിക്കണം വിദ്യാഭ്യാസം. ഇന്നത്ത വിദ്യാഭ്യാസത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യക്കുള്ള പ്രാധാന്യം തള്ളിക്കളയാനാകില്ല.

എങ്കിലും കുട്ടികളെ നേര്‍വഴിക്ക് നടത്തുവാന്‍ മാതാപിതാക്കളും അധ്യാപകരും ചില മുന്‍ കരുതലുകള്‍ എടുക്കണം. കുളങ്ങളും, കാവുകളും നശിപ്പിച്ചതിലൂടെ മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. സമീപഭാവിയില്‍ കുടിവെള്ളം കിട്ടാതെ അലയുന്ന അവസ്ഥ സംജാതമാകും. അവസാനത്തെ കുളവും മലിനമായി കഴിയുമ്പോള്‍ മാത്രമേ പണം തിന്ന് വയറു നിറയ്‌ക്കാനാകില്ല എന്ന് നാം മനസിലാക്കൂ.

ശുദ്ധവായു ലഭിക്കുന്ന കാവുകള്‍ നമ്മള്‍ സംരക്ഷിക്കണം. നല്ലതിലും ചീത്തയിലും ഈശ്വരനെ കൈവിടരുത്. നമ്മുടെ വാക്കുകളും പ്രവര്‍ത്തിയും ജീവിതകാലം മുഴുവന്‍ പിന്തുടരുന്നുണ്ട്. പ്രേമം, ഏത് വെല്ലുവിളിയെയും നേരിടാന്‍ പ്രാപ്തിയാക്കുന്ന ശക്തി മന്ത്രമാണ്. അത് ചുണ്ട് കൊണ്ട് ജപിക്കേണ്ടതല്ല. ഹൃദയം കൊണ്ട് അറിയേണ്ട

താണ്. അമ്മയുടെ വാല്‍സല്യവും, അച്ഛന്റെ സ്‌നേഹവും ശിക്ഷണവും ലഭിച്ചാല്‍ മാത്രമേ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തിന്റെ മറുകര വിജയകരമായി താണ്ടാനാകൂ. ജ്ഞാനവും നിഷ്ഠയും ചേര്‍ന്ന ഭക്തി പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകുവാന്‍ നമ്മളെ സഹായിക്കുമെന്നും അമ്മ പറഞ്ഞു.

അമൃതകുടിരം പദ്ധതി; പത്തു വീടുകളുടെ തക്കോല്‍ദാനം നിര്‍വഹിച്ചു

ചേര്‍ത്തല: അമൃതകുടിരം പദ്ധതി പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയതിന്റെ താക്കോല്‍ദാനം മാതാ അമൃതാനന്ദമയി ദേവി നിര്‍വ്വഹിച്ചു. കണിച്ചുകുളങ്ങരയില്‍ നടന്ന ക്ഷേത്ര സമര്‍പ്പണ ചടങ്ങിലാണ് താക്കോല്‍ദാനം അമ്മ നിര്‍വ്വഹിച്ചത്.

ചേര്‍ത്തലയില്‍ മതില്‍ ഇടിഞ്ഞ് വീണ് മാസങ്ങള്‍ മുന്‍പ് മരിച്ച ഷിബു അജയകുമാര്‍ എന്നിവര്‍ക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെകട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. ഷിബുവിന്റെ ഭാര്യ സീമയും അജയകുമാറിന്റെ ബന്ധു രവിന്ദ്രനും അമ്യതാനന്ദമയി ദേവിയില്‍ നിന്ന് തുക ഏറ്റു വാങ്ങി.

അമൃത കൂടിരം പദ്ധതി പ്രകാരം ഇനിയും വീടുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. പൂര്‍ത്തിയായ വിടുകളുടെ താക്കോല്‍ ദാനമാണ് നടന്നത്.

പുണ്യമായി ചുറ്റമ്പല സമര്‍പ്പണം

ചേര്‍ത്തല: കണിച്ചുകുളങ്ങര ക്ഷേത്രം ചുറ്റമ്പലസമര്‍പ്പണം മാതാ അമ്യതാനന്ദമയി ദേവി നിര്‍വ്വഹിച്ചു. നാട മുറിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ചേര്‍ന്ന പൊതു സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ക്ഷേത്രം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ തുഷാര്‍ വെള്ളാപ്പള്ളി, പ്രീതി നടേശന്‍, സ്വാമി അമൃതസ്വരൂപാനന്ദ, പുര്‍ണ്ണാമൃതാനന്ദപുരി, സ്വാമിനികൃഷ്ണ അമൃതപ്രാണ, കെ.കെ. മഹേശന്‍, ധനേശന്‍ പൊഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം സ്ഥപ്തി ദേവദാസ് ആചാരി, പുഷ്പാദരന്‍ ആചാരി, മണിയന്‍ ആചാരി, സുബാഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.