തിരുവല്ല: പുഷ്പഗിരി ആശുപത്രിക്ക് സമീപമുള്ള റയില്‍ വേഗേറ്റ് തകരാറിലായാതോ ടെ ഗതാഗതം താറുമാറായി. ലിഫ്റ്റിംഗ് ബാരിയര്‍ ഇനത്തി ല്‍പെട്ട ഗേറ്റിന്റെ സാങ്കേതിക തകരാര്‍മൂലം ഗേറ്റുകളില്‍ ഒ ന്ന് ഉയര്‍ത്താന്‍ കഴിയാതായതാണ് ഗതാഗത തടസ്സത്തിന് ഇടയാക്കിയത്.
തീപ്പനി റയില്‍വേ മേല്പ്പാ ലം പൊളിച്ചുനീക്കുന്നത് സം ബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗ താഗത നിയന്ത്രണത്തിന്റെ ഭാഗമായി വഴിതിരിച്ചുവിട്ട നൂ റുകണക്കിന് വാഹനങ്ങളാ ണ് മുന്നോട്ടും പിന്നോട്ടുമില്ലാ തെ മണിക്കൂറുകളോളം ഇ വിടെ കുരുങ്ങികിടന്നത്. നിര്‍മ്മാണവിഭാഗം സെക്ഷന്‍ എന്‍ജിനീയര്‍ റാ ഫിയുടെ നേതൃത്വത്തിലുള്ള സംഘം ഗേറ്റിന്റെ തകരാര്‍ പ ലതവണ പരിഹരിച്ചെങ്കിലും ഗേറ്റ് അടിക്കടി പണിമുടക്കുകയായിരുന്നു. ഇത്തരം ഗേറ്റ് കൈകാര്യം ചെയ്യുന്നതില്‍ ബീഹാര്‍ സ്വദേശിയായ ഗേറ്റ് കീപ്പര്‍ക്ക് വന്ന പിഴവാണ് തകരാറിന് ഇടയാക്കിയത്. ഇന്ന ലെ പുലര്‍ച്ചെ 5മുതല്‍ വൈ കിട്ട് നാലുവരെയുള്ള സമയത്തിനുള്ളില്‍ എട്ടുതവണയാ ണ് ഗേറ്റ് പണിമുടക്കിയത്. അ ത്യാസന്ന നിലയിലുള്ള രോ ഗികളുമായി പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് എത്തിയ ആംബുലന്‍സുകള്‍വരെ കുരുക്കില്‍ അകപ്പെട്ടു. അടിക്കടി തകരാറിലായ ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉ ദ്യോഗസ്ഥര്‍ യാത്രികരുടെ സ ഹായത്താല്‍ ഉയര്‍ത്തിയാണ് പലപ്പോഴും വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത ഗേറ്റ്കീപ്പറുടെ അശ്രദ്ധയാണ് പ്രശ്നങ്ങ ള്‍ക്ക് ഇടയാക്കിയതെന്നാണ് റയില്‍വേ മരാമത്ത് വിഭാഗം ഉ ദ്യോഗസ്ഥരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: