ബാഗ്ദാദ്: ഇറാഖിലെ പുരാതന ക്രിസ്ത്യന്‍ ആശ്രമം ഐഎസ് ഭീകരര്‍ തകര്‍ത്തു. 1400 വര്‍ഷത്തിലേറെ പഴക്കമുള്ള, മൊസൂളിലെ സെന്റ് എലിജാ മൊണാസ്ട്രിയാണ് ബോംബു വച്ച് തകര്‍ത്തത്. തകര്‍ന്ന് തരിപ്പണമായ ആശ്രമത്തിന്റെ ഉപഗ്രഹ ചിത്രം ലഭിച്ചിട്ടുണ്ട്.
വലിയ ചരിത്രപ്രാധാന്യമുള്ള ആശ്രമം 27000 ചതുരശ്ര അടിയുള്ള ദേവാലയമാണ്. 26 മുറികളാണ് ഇതിലുണ്ടായിരുന്നത്. ഇറാഖിലെ യുഎസ് സൈനികര്‍ സമീപകാലത്ത് മടങ്ങുംവരെ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന സ്ഥലമാണിത്.മൊസൂളിലെ ക്രിസ്ത്യന്‍ ചരിത്രം തന്നെ നശിപ്പിച്ചിരിക്കുകയാണ്. കത്തോലിക്കാ പുരോഹിതന് റവ. പോള്‍ താബിറ്റ് ഹബീബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: