ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വെടിവച്ചു കൊന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ റിയാസ് നായിക്, ലത്തീഫ് ദാര്‍ എന്നിവരെയാണ് നൈന ബാറ്റ്പോറ ഗ്രാമത്തില്‍ വച്ച് സൈന്യം വധിച്ചത്.
മേഖലയില്‍ ഭീകരരുടെ സാന്നിധ്യം അറിഞ്ഞ് എത്തിയ സൈന്യം ഇവര്‍ ഒളിച്ചിരുന്ന വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു. മൂന്നാമതൊരു ഭീകരന്റെ മൃതദേഹത്തിനായി സൈന്യം സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: