ചങ്ങനാശേരി: തെക്കുംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്ത് സ്ഥാപിതമായ മലയാളം സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 145-ാം വാര്‍ഷികാഘോഷം ഇന്ന് നടക്കും. 1871ല്‍ സ്ഥാപിതമായ സ്കൂള്‍ എല്പിയുപിഹൈസ്കൂള് പിന്നീട് ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തി. നിരവധി പ്രമുഖര്‍ ഈ സ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്നു. ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷനായിരുന്ന മാര്‍ കര്യാളശേരി, എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്, മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍, ചലച്ചിത്രതാരങ്ങളായ കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ഭീമന്‍രഘു, സിബി മാത്യൂസ് എന്നിവര്‍ ഈ സ്കൂളില്‍ പഠിതാക്കളായി എത്തിയവരാണ്. 150-ാം വാര്‍ഷികം മുന്നില്‍ക്കണ്ട് മൂന്ന്നിലക്കെട്ടിടം പണിയാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.എഫ്.തോമസ് എംഎല്‍എ നിര്‍വ്വഹിക്കും. വാര്‍ഷികത്തോടനുബന്ധിച്ച് വിരമിക്കുന്ന ഹെഡ്മാസ്റ്റര് വി.വി.തങ്കസ്വാമി, ഹൈസ്കൂള്‍ അദ്ധ്യാപകന് പി.കെ.ഹരികുമാാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് സമ്മേളനവും നടക്കും. സ്കൂള്‍ വാര്‍ഷിക സമ്മേളനം നഗരസഭാ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: