അമ്പലപ്പുഴ: കണ്ണന്റെ മുന്നിലെ നാഗസ്വരക്കച്ചേരിക്ക് പ്രത്യേകതകളേറെ. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ നാഗസ്വരക്കച്ചേരിയാണ് ഇവിടെ നടക്കുന്നത്. ശ്രുതിയും താളവുമിട്ട് അമ്പലപ്പുഴ കണ്ണനു മുന്നില്‍ നിത്യവും കച്ചേരി നടത്തുന്നത്‌ക്ഷേത്രത്തിലെ ആറംഗസംഘമാണ്. ഭൂപാള രാഗം വായിച്ച് കണ്ണനെ ഉണര്‍ത്തുന്നതുമുതല്‍ നീലാംബരി വായിച്ച് ഉറക്കുന്നതുവരെ നിത്യവും ആറു പ്രാവശ്യമാണ് ഇവര്‍ നാഗസ്വരം വായിക്കുന്നത്. പള്ളിയുണര്‍ത്തല്‍, ശീവേലി, ഉച്ചശീവേലി, ഉച്ചപ്പൂജ, ദീപാരാധന, അത്താഴശീവേലി ചടങ്ങുകള്‍ക്ക് നാഗസ്വരക്കച്ചേരി നിര്‍ബ്ബന്ധമാണ്. ശ്രുതിയുംതാളവുമിട്ട് നാഗസ്വരം വായിക്കുന്നത് ഇവിടെ മാത്രം നിലനില്‍ക്കുന്നതാണെന്നും ശ്രുതിവായിക്കുന്ന വിജയകുമാര്‍ പറയുന്നു. അമൃതനാഥ്, രതീഷ്, ജീവന്‍ ജി. കൃഷ്ണന്‍, ബിജു, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിത്യവും ഭഗവാനു മുന്നില്‍ നാഗസ്വരം വായിക്കന്നത്. കളഭനാളുകളില്‍ കച്ചേരികളുടെ എണ്ണം വര്‍ദ്ധിക്കുമെങ്കിലും ഇത് പുണ്യമായാണ് അവര്‍ കരുതുന്നത്.
















