Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സേട്ട് നാഗ്ജിയ്‌ക്ക് ആവേശം പകരാന്‍ റൊണാള്‍ഡിഞ്ഞോ 24ന് കോഴിക്കോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 10:28 pm IST
inSports

കോഴിക്കോട്: ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന കോഴിക്കോട്ടുകാര്‍ക്ക് അഹങ്കരിക്കാന്‍ മറ്റൊന്നു കൂടി. ബ്രസീലിയന്‍ ഫുട്ബാള്‍ താരം റൊണാള്‍ഡിഞ്ഞോയെ സ്വീകരിക്കാന്‍ അവസരം ലഭിക്കുന്ന നഗരമെന്ന ഖ്യാതി കൂടി ഇനി കോഴിക്കോടിന് സ്വന്തം. കാല്‍പന്ത്‌പ്രേമികളുടെ മനസ്സില്‍ ഉത്സവപ്രതീതി തീര്‍ത്ത സേട്ട് നാഗ്ജി മെമ്മോറിയല്‍ അന്താരാഷ്‌ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ തിരിച്ചുവരവറിയിച്ചുകൊണ്ടാണ് ബ്രസീലിയന്‍ താരം റൊണാള്‍ഡിഞ്ഞോ 24ന് കോഴിക്കോട്ടെത്തുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 24ന് രാവിലെ എട്ട് മണിയ്‌ക്ക് വിമാനമിറങ്ങുന്ന അദ്ദേഹം ഒന്‍പത് മണിയോടെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ജില്ലാഫുട്ബാള്‍ അസോസിയേഷന്റെയും മോണ്ടിയാല്‍ സ്‌പോര്‍ട്‌സിന്റെയും ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് കാര്‍മാര്‍ഗം കോഴിക്കോട്ടേക്ക് പുറപ്പെടുന്ന റൊണാള്‍ഡീഞ്ഞോയ്‌ക്ക് ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ റോഡിനിരുവശവും കരിപ്പൂര്‍ മുതല്‍ കോഴിക്കോട് വരെ മനുഷ്യചങ്ങല തീര്‍ത്ത് വരവേല്‍പ്പൊരുക്കും.

വൈകീട്ട് ആറ് മണിയോടെ കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന സ്വീകരണചടങ്ങില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.

സേട്ട് നാഗ്ജി ട്രോഫി ചടങ്ങില്‍ നാഗ്ജിയുടെ കുടുംബാംഗങ്ങള്‍ റൊണാള്‍ഡീഞ്ഞോയ്‌ക്ക് കൈമാറും. റൊണാള്‍ഡീഞ്ഞോ കെഡിഎഫ്എ ഭാരവാഹികള്‍ക്കും അവര്‍ മുഖ്യസംഘാടകരായ മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് ലിമിറ്റഡിനും ട്രോഫി കൈമാറും. റൊണാള്‍ഡീഞ്ഞോയുടെ പ്രസംഗത്തിന് ശേഷം നാഗ്ജി ട്രോഫിയുമായുള്ള റോഡ് ഷോ അരങ്ങേറും. ഫുട്ബാള്‍ ഫോര്‍ പീസ് പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം 25 ന് രാവിലെ നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റൊണാള്‍ഡിഞ്ഞോ നിര്‍വഹിക്കും. യുകെ കേന്ദ്രീകരിച്ചുള്ള ഫുട്ബാള്‍ ഫോര്‍ പീസ് സംഘടനയെ പ്രതിനിധീകരിച്ച് ഫുട്‌ബോള്‍ താരം കാഷിഫ് സിദ്ദീഖിയും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് 11 മണിയോടെ കരിപ്പൂരിലെത്തി കൊച്ചി വഴി ദുബായിലേക്ക് മടങ്ങും.

ഫെബ്രുവരി അഞ്ച് മുതല്‍ 15 വരെ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ നാല് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സംഘാടകര്‍ പ്രഖ്യാപിച്ച ഗ്യാലറി ടിക്കറ്റ് നിരക്ക് പ്രകാരം ഒരാള്‍ക്ക് 150 രൂപയാണ്. വെസ്റ്റേണ്‍ ഗ്യാലറി 200 രൂപയും വിഐപി ചെയറിന് 500 രൂപയും നല്‍കണം. ഗ്യാലറി സീസണ്‍ ടിക്കറ്റിന് 2000 രൂപ, വെസ്റ്റേണ്‍ ഗ്യാലറി സീസണിന് 2500, വിഐപി ചെയറിന് 6000 രൂപയുമാണ് നിരക്കെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ. പ്രദീപ്കുമാര്‍ എംഎല്‍എ, കെഡിഎഫ്എ സെക്രട്ടറി പി. ഹരിദാസ്, മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് വൈസ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അമ്പലപ്പള്ളി, സിഇഒ അംജദ് ഹുസൈന്‍, ടി.പി. ദാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

Kerala

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.