എടത്വ: കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞ് കാണാതായ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ തിരോധാനവുമായി ബന്ധപെട്ട് പോലീസ് അന്വഷണം ഊര്‍ജ്ജിതമാക്കണമെന്ന് സ്‌കൂള്‍ പിടിഎ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, സെക്രട്ടറി ടോം ജെ. കൂട്ടക്കര, സീനിയര്‍ അസിസ്റ്റന്റ് ഏലിയാമ്മ ജോസഫ്, എംപിടിഎ പ്രസിഡന്റ് സുനിതാ മോനിച്ചന്‍, വൈസ് പ്രസിഡന്റ് മേഴ്‌സി സോണി എന്നിവര്‍ ചേര്‍ന്ന് മാന്നാര്‍ സി.ഐ. ഷിബു പാപ്പച്ചന് നിവേദനം നല്‍കി.
ഹരിപ്പാട്, തിരുവന്തപുരം, ഓച്ചിറ, എറണാകുളം, കോട്ടയം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വഷണം ഊര്‍ജ്ജിതമാക്കിയതായും എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ഫോട്ടോ പതിച്ചിട്ടുണ്ടെന്നും സിഐ ഷിബു പാപ്പച്ചന്‍ പറഞ്ഞു.
















