അമ്പലപ്പുഴ: ശ്രീകൃഷ്ണസന്നിധിയില്‍ കുരുന്നുകള്‍ അവതരിപ്പിച്ച ഭജന കളഭത്തിനു മാറ്റുകൂട്ടി. ഹരിപ്പാട് അമൃത വിശ്വവിദ്യാപീഠത്തിലെ മുപ്പതോളെ വിദ്യാര്‍ത്ഥികളുടെ ഭജനയാണ് കൃഷ്ണസന്നിധി ഭക്തിനിര്‍ഭരമാക്കിയത്. ഓരോ കൃഷ്ണഗീതികള്‍ പാടുമ്പോഴും കേള്‍വിക്കാരുടെ എണ്ണം വര്‍ദ്ധിച്ചത് കുരുന്നുകള്‍ക്ക് പ്രോത്സാഹനമായി. സ്‌കൂളിലെ ഗീതാപഠനവുമായി ബന്ധപ്പെട്ട് പഠിച്ച ഗീതങ്ങളാണ് അദ്ധ്യാപിക സി. പ്രേമയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. ആദ്യമായാണ് അമ്പലപ്പുഴ കണ്ണന്റെ തിരുനടയില്‍ ഭജനപാടാന്‍ ഭാഗ്യം ലഭിച്ചതെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പറഞ്ഞു.
















