Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കേന്ദ്രമന്ത്രിക്കെതിരെ ആയുധമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 09:02 pm IST
in India

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയുടെ പേരില്‍ കേന്ദ്രതൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയക്ക് എതിരെ കേസ്! ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയുടെ പേരിലാണ് കേന്ദ്രമന്ത്രിക്കെതിരെ ഒരു കാരണവുമില്ലാതെ പ്രേരണാക്കുറ്റം ചുമത്തിയത്. ഒരു വിഭാഗം രാഷ്‌ട്രീയക്കാരും വിദ്യാര്‍ഥികളും വിഷയം ദളിത് പീഡനമാണെന്ന് ആരോപിച്ച് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ആഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. മുംബൈ സ്‌ഫോടനപരമ്പരക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്രയൂണിവേഴ്‌സിറ്റിയില്‍ ഇതിനെതിരെ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ഇതിനെ എബിവിപി എതിര്‍ത്തു. യാക്കൂബ് മേമനെ അനുകൂലിക്കുന്ന രാഷ്‌ട്രവിരുദ്ധര്‍ക്കെതിരെ എബിവിപി നടപടി തേടി. ഇതിന്റെ പേരില്‍ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എബിവിപിക്കാരുമായി സംഘര്‍ഷമുണ്ടാക്കുകയും എബിവിപി നേതാക്കളെ മര്‍ദ്ദിക്കുകയും ചെയ്തു.

കാമ്പസില്‍ രാജ്യവിരുദ്ധര്‍ വിളയാടുകയാണെന്നും അവര്‍ എബിവിപി നേതാവ് സുശീല്‍കുമാറിനെ മര്‍ദ്ദിച്ചതായും ചൂണ്ടിക്കാട്ടി സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ ബന്ദാരു ദത്താത്രേയ കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും യൂണിവേഴ്‌സിറ്റി അധികൃതര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ മാത്രമാണ് എംപി കൂടിയായ താന്‍ കത്തയച്ചതെന്നും കത്തില്‍ ബന്ദാരു വ്യക്തമാക്കുന്നുമുണ്ട്.

ഇതേത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അനേ്വഷണത്തിന് ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിനു ശേഷം, രണ്ടു വര്‍ഷമായി സയന്‍സ് ടെക്‌നോളജിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ 25കാരന്‍ രോഹിത് വെമുലയടക്കം അഞ്ച് അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി എടുത്തു. അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ സസ്‌പെന്‍ഡു ചെയ്തു. ഡിസംബറില്‍ ഇവരെ ഹോസ്റ്റലില്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഹോസ്റ്റല്‍ വിടാന്‍ കൂട്ടാക്കാത്ത ഇവരെ ഈ മാസമാദ്യം മുറികളില്‍ നിന്ന് ഒഴിപ്പിച്ചു.

ഇതേത്തുടര്‍ന്ന് ഇവര്‍ കാമ്പസിനുപുറത്ത് ഷെഡു കെട്ടി അതില്‍ താമസിച്ചുവരികയായിരുന്നു. നടപടിയുണ്ടായ അന്നു മുതല്‍ രോഹിത് നിശബ്ദനായിരുന്നു.

രോഹിത് ഞായറാഴ്ച രാത്രി കുറിപ്പ് എഴുതി വച്ചശേഷം സഹപാഠിയുടെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടങ്ങി. ദളിത് പീഡനമാരോപിച്ചായിരുന്നു സമരം. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി. അപ്പാ റാവു, കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ, എബിവിപി നേതാക്കളായ സുശീല്‍കുമാര്‍, വിഷ്ണു എന്നിവര്‍ക്കതെിരെ പ്രേരണാക്കുറ്റം ചുമത്തി കേസ് എടുത്തു. അംബേദ്ക്കര്‍ സ്റ്റുഡന്റസ് അസോസിയേഷനും ഇടതു പക്ഷ സംഘടനകളുമാണ് സമരവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.

ആരും തന്റെ ആത്മഹത്യയ്‌ക്ക് ഉത്തരവാദിയല്ലെന്നും മറ്റാരും അവരുടെ പ്രവര്‍ത്തികൊണ്ടോ വാക്കു കൊണ്ടോ തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും ഇതു തന്റെ തീരുമാനമാണെന്നും കൂട്ടുകാരെയും ശത്രുക്കളെയും ഇതിന്റെ പേരില്‍ ശല്യം ചെയ്യരുതെന്നും രോഹിത് കത്തെഴുതി വച്ചിട്ടുമുണ്ട്.

ജൂലൈയിലാണ് മേമനെ തൂക്കിലേറ്റിയത്. ഇതിനെ എതിര്‍ക്കുകയും എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തവര്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു കാട്ടി കേന്ദ്രമന്ത്രി കത്തയച്ചത് 2015 ആഗസ്റ്റ് 17നും. അക്രമം കാട്ടിയവര്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു കാട്ടി മാത്രമാണ് കേന്ദ്രമന്ത്രി കത്തെഴുതിയത്. അതും അഞ്ചുമാസം മുന്‍പ്. അതിന്റെ പേരിലാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്.

സംഭവത്തില്‍ വിസി അപ്പാറാവുവും ചെയര്‍മാന്‍ പിഎല്‍ പുനിയയയും ഞെട്ടല്‍ പ്രകടിപ്പിച്ചു. സമരവുമായി ബന്ധപ്പെട്ട ഞാന്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചിരുന്നു. ഇത്തരമൊരു കടന്ന കൈ ചെയ്യുമെന്ന് താന്‍ കരുതിയതേയില്ല, അപ്പാ റാവു പറഞ്ഞു.

സംഭവം രാഷ്‌ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. ഇടതുപക്ഷ സംഘടനകളാണ് സമരത്തിനുപിന്നില്‍ എന്നതുതന്നെ ഇതിന് ഉദാഹരണമാണ്. വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയായി എഎസ്എ, എസ്എഫ്‌ഐ അടക്കമുള്ള സംഘടനകള്‍ സമരത്തിലാണ്. ഈ സമരം നടക്കവേയാണ് ഞായറാഴ്ച വൈകിട്ട് രോഹിത് സമരത്തിനിടിയില്‍ നിന്ന് പോയതും ഒരു ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയതും.രോഹിതിന്റെ മരണം അന്വേഷിക്കാന്‍ കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു.

സസ്‌പെന്‍ഷനില്‍ പങ്കില്ല: കേന്ദ്രമന്ത്രി ബന്ദാരു

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ അഞ്ചു പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയുമായി തനിക്കോ ബിജെപിക്കോ ഒരു ബന്ധവുമില്ലെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ. സസ്‌പെന്‍ഷന്‍ ലഭിച്ചവരില്‍ ഒരാളാണ് ഏതാനും മാസങ്ങള്‍ക്കു ശേഷം ഇന്നലെ തൂങ്ങിമരിച്ചത്. സര്‍വ്വകലാശാലയില്‍ നടക്കുന്ന രാജ്യവിരുദ്ധ, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കത്തിലൂടെ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത്.

തങ്ങളെ സാമൂഹ്യ വിരുദ്ധര്‍ മര്‍ദ്ദിച്ചതായി എബിവിപിക്കാര്‍ തനക്കി് പരാതി നല്‍കി. അത് മന്ത്രാലയത്തിന് നല്‍കുകയാണ് താന്‍ ചെയ്തത്. ഇതിന്‌മേല്‍ എന്തു നടപടി എടുത്തുവെന്നു പോലും എനിക്കറിയില്ല. ബന്ദാരു ദത്താത്രേയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.