സോള്‍: ഹൈഡ്രജന്‍ ബോംബെന്ന് അവകാശപ്പെടുന്ന അണുബോംബ് പരീക്ഷണത്തിന് ശേഷം ഉത്തരകൊറിയ തങ്ങളുടെ രാജ്യത്തേയ്ക്ക് പ്രകോപനപരമായി ബലൂണുകളില്‍ ലഘുലേഖ വിതരണം ചെയ്തതായി ദക്ഷിണകൊറിയ. പത്ത് ലക്ഷത്തോളം പ്രചാരണ ലഘുലേഖകള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി ദക്ഷിണകൊറിയ ആരോപിച്ചു.
അണുബോംബ് പരീക്ഷണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് ഉത്തരകൊറിയയ്ക്കെതിരായ പ്രചാരണം ദക്ഷിണകൊറിയ ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി ലൗഡ്സ്പീക്കര്‍ പ്രചാരണം ഉത്തരകൊറിയയും നടത്തി. ഇതിന് തുടര്‍ച്ചയായാണ് ബലൂണ്‍ വഴിയുള്ള പ്രചാരണം. എല്ലാ ദിവസവും ഇത്തരത്തില്‍ ലഘുലേഖകള്‍ ബലൂണ്‍ വഴി ഇടുന്നുണ്ടെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: