Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോകര്‍ണേശനെ വണങ്ങി തപസ്യ സാഗരതീരയാത്രയ്‌ക്ക് ഭാവോജ്ജ്വല സമാപനം

Janmabhumi Online by Janmabhumi Online
Jan 17, 2016, 11:30 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഗോകര്‍ണം: അതിരുകള്‍ ഭേദിച്ച സാംസ്‌കാരിക ഏകതയുടെ മഹാസന്ദേശമുയര്‍ത്തി തപസ്യ കലാസാഹിത്യവേദിയുടെ സാഗരതീരയാത്രയ്‌ക്ക് ഭവോജ്ജ്വലസമാപനം. ഗോകര്‍ണേശന് ജലാഭിഷേകം നടത്തി ഭാഷയും ഭൂമിയും സംസ്‌കാരവും കാത്തുരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് സഹ്യസാനുയാത്രയ്‌ക്കുള്ള മുന്നൊരുക്കങ്ങളുമായി തപസ്യ തീര്‍ത്ഥയാത്രാസംഘം മടങ്ങി.

ഇന്നലെ ഉടുപ്പിയിലെ സമുജ്ജ്വല സ്വീകരണത്തോടെയായിരുന്നു യാത്രയുടെ തുടക്കം. കോതേശ്വരത്തും കുന്താപുരത്തും വലിയ ജനക്കൂട്ടം യാത്രാസംഘത്തെ വരവേല്‍ക്കാന്‍ കാത്തുനിന്നു. മഹാദേവസ്പര്‍ശം കൊണ്ട് പാവനമായ മുരുഡേശ്വരത്ത് ഭക്തിയില്‍ കുതിര്‍ന്ന വരവേല്‍പായിരുന്നു ലഭിച്ചത്. അമ്മമാരടക്കം ആയിരങ്ങള്‍ മുരുഡേശ്വരത്തെ സ്വീകരണയോഗത്തില്‍ പങ്കുകൊണ്ടു.

കന്യാകുമാരിയില്‍ മഹാദേവി പാര്‍വതി അനുഷ്ഠിച്ച ഘോരതപസ്സിന്റെ ഫലശ്രുതിയാണ് കാലാതിവര്‍ത്തിയായ ദര്‍ശനവും പേറി ഗോകര്‍ണേശനെത്തേടിയുള്ള മലയാളത്തിന്റെ തീര്‍ത്ഥയാത്രയെന്ന് പരിപാടിയില്‍ സംസാരിച്ച യക്ഷഗാന കലാകാരന്‍ സുബ്രഹ്മണ്യഹള്ള പറഞ്ഞു. വിവിധമേഖലകളില്‍ പ്രശസ്തരായ രാംചന്ദ്, അനന്തപത്മനാഭന്‍, രമേശ് നായിക്ക്, രാജേഷ് കാവേരി തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. അനുഷ്ഠാന കലാകാരന്മാരെ യാത്രാസംഘം ആദരിച്ചു.

ശിരാലിയിലെ ശ്രീശങ്കരാശ്രമത്തില്‍ സ്വാമി സദ്യോജാത യാത്രാസംഘത്തെ വരവേറ്റു. ആദിശങ്കരന്റെ ജന്മനാട്ടില്‍ നിന്ന് അദ്വൈതത്തിന്റെ പൊരുളുമായെത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്രയെ വരവേല്‍ക്കുന്നത് നാടിന്റെ പുണ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷാസംസ്ഥാനങ്ങള്‍ എന്ന ഭരണാധികാര വിവേചനമല്ല സാംസ്‌കാരിക ദേശീയത എന്ന ഏകത്വമാണ് ഇന്നാട്ടിലെ ഓരോതരി മണ്ണിനെയും പവിത്രമാക്കിത്തീര്‍ക്കുന്നതെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. എന്റെ ഭാഷ എന്റെ ഭൂമി എന്റെ സംസ്‌കാരം എന്ന യാത്രയുടെ മുദ്രാവാക്യത്തിന്റെ അകക്കാമ്പ് ഋഗ്വേദ മന്ത്രമാണ്. അഭിമാനത്തോടെ ഓരോ പൗരനും അവനവന്റെ ജന്മദേശത്തെ ഉയര്‍ത്താനുള്ള ദൗത്യത്തിലേര്‍പ്പെടണമെന്ന ആഹ്വാനമാണ് യാത്ര മുന്നോട്ടുവെക്കുന്നത്. പ്രപഞ്ചരക്ഷയ്‌ക്കാണ് പ്രകൃതിയും മനുഷ്യനും. ചൂഷണമല്ല പരിപാലനമാണ് മനുഷ്യന്റെ ദൗത്യമെന്നും എന്നത്തെയും തലമുറയ്‌ക്ക് വേണ്ടി കാത്തുസൂക്ഷിക്കേണ്ടതാണ് സാംസ്‌കാരികമൂല്യങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഹോന്നാനഗരയിലും കുമ്മട്ടയിലും ചരിത്രശേഷിപ്പുകള്‍ തൊട്ടുവണങ്ങിയാണ് യാത്രാസംഘം ഗോകര്‍ണത്തേക്ക് എത്തിയത്. ഗോകര്‍ണേശനെ വണങ്ങി ജലാഭിഷേകം ചെയ്തതിന് ശേഷമായിരുന്നു സമ്മേളനം. സംസ്‌കാര്‍ഭാരതി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി പ.രാ. കൃഷ്ണമൂര്‍ത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ട് പിന്നിടുന്ന തപസ്യ കലാസാഹിത്യവേദിയുടെ സാംസ്‌കാരിക തീര്‍ത്ഥയാത്ര നാടിനും സംസ്‌കൃതിക്കും വേണ്ടി തപസ്സനുഷ്ഠിച്ചവരുടെ പാത പിന്തുടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക ജീവിതം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ് ഭാഷയുടെയും ഭൂമിയുടെയും സംസ്‌കാരത്തിന്റെയും മേലുള്ള കടന്നുകയറ്റം. ഇതു മൂന്നും പരസ്പര പൂരകങ്ങളാണെന്നും ഇവയെപ്പറ്റിയുള്ള അഭിമാനം സമൂഹത്തില്‍ വളര്‍ത്തുകയാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ജനുവരി 31ന് ആരംഭിക്കാന്‍ പോകുന്ന സഹ്യസാനുയാത്ര കയ്യേറ്റത്തിന്റെയും കടന്നുകയറ്റത്തിന്റെയും ഭീഷണമായ സാഹചര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്ന് പ്രൊഫ.പിജി. ഹരിദാസ് പറഞ്ഞു. പശ്ചിമഘട്ട മലനിരകളും അവയുടെ സംസ്‌കൃതിയും സംരക്ഷിക്കാനുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ തപസാണ് സഹ്യസാനുയാത്രയെന്നും ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയുള്ള മലയോരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആ യാത്ര ഗ്രാമപൈതൃകങ്ങളെ ഉണര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ കര്‍ണാടകത്തിലെ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുത്തു. സംസ്‌കാര്‍ഭാരതി ക്ഷേത്രീയ കാര്യദര്‍ശി കെ. ലക്ഷ്മിനാരായണന്‍, കര്‍ണാടക സംസ്ഥാനസെക്രട്ടറി പി.വി. ചന്ദ്രശേഖരഷെട്ടി, തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ടി. പത്മനാഭന്‍നായര്‍, സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, സമിതിയംഗങ്ങളായ ഡോ. ബാലകൃഷ്ണന്‍ കൊളവയല്‍, പി.എന്‍. ബാലകൃഷ്ണന്‍, പി.ജി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും യാത്രാസംഘത്തിലുണ്ടായിരുന്നു.

സാംസ്‌കാരിക തീര്‍ത്ഥയാത്രയുടെ രണ്ടാംഘട്ടമായ സഹ്യസാനുയാത്ര 31ന് മൂകാംബികയില്‍ സംഗീതാര്‍ച്ചനയോടെ ആരംഭിക്കും. ഫെബ്രുവരി 17ന് നാഗര്‍കോവിലില്‍ സമാപിക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്‌ളസ് വണ്‍ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 16, 17ന്

Entertainment

സീരിയല്‍ നിര്‍മ്മാതാവും ചലച്ചിത്രനടനുമായ ധീരജ് കുമാര്‍ അന്തരിച്ചു, ഓം നമഃ ശിവായ്, ശ്രീ ഗണേഷ് സീരിയലുകളുടെ സംവിധായകന്‍

Kerala

സ്‌കൂള്‍ സമയ മാറ്റം പുനപരിശോധിക്കില്ല; കാല്‍ കഴുകല്‍ പോലുള്ള ‘ദുരാചാരങ്ങള്‍’ അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

Kerala

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണം : സുപ്രീംകോടതി

Kerala

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് ഇനി വില്ലേജ് ഓഫീസറില്‍ നിന്നുള്ള തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പുതിയ വാര്‍ത്തകള്‍

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies