തുറവുര്‍: പട്ടണക്കാട് പ്രവര്‍ത്തിക്കുന്ന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിയസിന്റെ ഉടമസ്ഥതയിലുള്ള നൂല്‍ ഉത്പാദന കേന്ദ്രം സെറി ഫെഡിന് കൈമാറാനുള്ള നീക്കം പ്രതിസന്ധിയില്‍. സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് തൊഴിലാളികള്‍ രംഗത്തെത്തിയതോടെയാണ് നൂല്‍ ഉത്പാദന കേന്ദ്ര കൈമാറ്റം പ്രതിസന്ധിയിലായത്.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവുമൂലം കഴിഞ്ഞ രണ്ടുമാസക്കാലമായി ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മുഖ്യമായും കൊക്കൂണ്‍ നൂലാക്കി മാറ്റുന്നതിന്റെ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. സ്ഥാപനത്തിലെ 23 താത്ക്കാലിക ജീവനക്കാര്‍ക്ക് 200 രൂപയാണ് ദിവസവേതനമായി ഖാദി ബോര്‍ഡ് നല്കിയിരുന്നത്.
ഇന്ന് സ്ഥാപനാധികൃതരും തൊഴിലാളികളുമായുള്ള ചര്‍ച്ച നടക്കും. ഇന്നത്തെ ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ആത്മഹൂതി ചെയ്യുമെന്ന ഭീഷണിയുമായാണ് തൊഴിലാളികള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് സ്ഥാപനത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
















