കുന്നത്തൂര്‍: അയല്‍വാസിയായ പോലീസുകാരന്റെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ബിജെപി പ്രവര്ത്തകന് നേരെ കിഴക്കേകല്ലട പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ പ്രയോഗം.
കിഴക്കേ കല്ലട അമ്പിയില്‍ പുത്തന്‍വീട്ടില്‍ അതുല്‍രാജി(20)ന് നേരെയാണ് എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂന്നാംമുറ പ്രയോഗം നടത്തിയത്. അയല്‍വാസിയായ പോലീസുകാരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 13ന് രാവിലെ പോലീസ് വീട്ടിലെത്തി അതുലിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച അതുലിനെ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ ക്രൂരമര്‍ദ്ദനം നടത്തുകയായിരുന്നു.
വായിലൂടെ ലാത്തി കുത്തിയിറക്കിയ ശേഷം ഇരുകാലുകളും കെട്ടി കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് ലോക്കപ്പില്‍ തള്ളി. എന്നാല്‍ അതുലിനെതിരെ കേസ് ചുമത്താതെയായിരുന്നു മര്‍ദ്ദനം. ആദ്യമര്‍ദ്ദനം നടത്തിയശേഷം കോണ്‍ഫറന്‍സിന് പോയി തിരികെ വന്നിട്ടും അതുലിനെ മര്‍ദ്ദിച്ചു. സംഭവമറിഞ്ഞ് ബിജെപി നേതാക്കളെത്തിയ ശേഷമാണ് അതുലിനെ വിട്ടയച്ചത്. വീട്ടിലെത്തിയ അതുല്‍ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ക്രൂരമര്ദ്ദനത്തെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.
അവശനിലയിലായ അതുലിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറമേ പരിക്കേല്‍പ്പിക്കാതെയുള്ള മര്‍ദ്ദനമായിരുന്നു എസ്ഐയുടേത്. അതുലിന് ഗുരുതരമായ ആന്തരികക്ഷതം ഏറ്റിട്ടുണ്ട്. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: