മുംബൈ: ഭാരതീയ ഹിന്ദുസമാജിന്റെ അഖിലേന്ത്യാ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ദേശീയ ജനറല്‍ സെക്രട്ടറി സി.എസ്. സുമേഷ് കൃഷ്ണക്ക് (കേരളം) പതാക കൈമാറി ബിജെപി നേതാവും ശിവസേനാ മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ പ്രേം ശുക്ല നിര്‍വഹിച്ചു.
ഭാരതീയ ഹിന്ദുസമാജിന്റെ ലോഗോ പ്രകാശനം ഗോരെഗാവില്‍ മുംബൈ ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ (ഥടക്ക് കാംഗര്‍ യൂണിയന്‍) സമ്മേളനത്തില്‍ പ്രേം ശുക്ല നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഥടക് കാംഗര്‍ യൂണിയന്‍ നേതാവും ഹിന്ദു സമാജിന്റെ ദേശീയ പ്രസിഡന്റുമായ അഭിജിത്ത് റാണെ (മുംബൈ) അധ്യക്ഷത വഹിച്ചു. മഹാരാഷ്‌ട്ര ആന്റ് ഗോവ ബാര്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. ജിതേന്ദ്ര മിശ്ര മുഖ്യാതിഥിയായിരുന്നു. മഹാരാഷ്‌ട്ര ലോ സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഇജാസ് നഖ്‌വി മുഖ്യപ്രഭാഷണം നടത്തി.
ഭാരതീയ ഹിന്ദു സമാജ് ദേശീയ നയരൂപീകരണ സമിതി ചെയര്‍മാന്‍ സ്വാമി ആത്മാനന്ദതീര്‍ത്ഥ (ഗുജറാത്ത്), ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമാരായ അഡ്വ. നാരായണ്‍ രാഘവ് പണിക്കര്‍ (മുംബൈ), വിക്രംസിംഗ് (ഹരിയാന), വിമല്‍ വിജയന്‍ അടൂര്‍ (കേരളം), മുംബൈ ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ പ്രസിഡന്റ് പ്രദീപ് കുന്നുമ്മേല്‍ തുടങ്ങിയ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളും മുംബൈ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരും സമ്മേളനത്തില്‍ പങ്കെടുത്തു.
















