റായിപുര്‍: ഛത്തീസ്ഗഡില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബസ്തറില്‍ പോലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ പ്രത്യേക സേന നടത്തിയ റെയ്ഡിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ബിജാപുരിലെ ഗാംഗല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരാണു കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്ന് പോലീസ് നാടന്‍ തോക്കുകളും ഗ്രനേഡുകളും കണ്‌ടെടുത്തു.
















