കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത 55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ചാണ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ലങ്കയുടെ പിടിയിലുള്ളത്. ഇനിയും 104 മത്സ്യത്തൊഴിലാളികള്‍ ലങ്കയുടെ കസ്റ്റഡിയിലുണ്ട്. ഇവരെയും അടുത്ത ദിവസങ്ങളില്‍ വിട്ടയക്കുമെന്നാണ് കരുതുന്നത്.
















