കുമരകം: അന്താരാഷ്‌ട്ര വിനോദസഞ്ചാരകേന്ദ്രമായ കുമരകം മാലിന്യം കൊണ്ട് നിറയുന്നു.ശുചിത്വത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്ത് അധികൃതരുടെ അനാസ്ഥയാണ് കുമരകത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്.കുമരകത്ത് അനധികൃത അറവുശാലകള്‍ നിരവധിയാണ്. കോള്‍ഡ് സ്‌റ്റോറേജില്‍നിന്നും കടകളില്‍നിന്നുമുള്ള മാലിന്യങ്ങളും ടൂറിസ്റ്റുകള്‍ അലക്ഷ്യമായി എറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുംകൊണ്ട്് കുമരകത്തെ തോടുകള്‍ നിറയുന്നു. മാലിന്യവാഹിനിയായ ഈ തോട്ടിലെവെള്ളമാണ് നാട്ടുകാര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതിനാല്‍ ഈ മേഖലയില്‍ രോഗങ്ങള്‍ പടരുകപതിവാണ്. ഇതിന് പരിഹാരം കാണുന്നതിന് പഞ്ചായത്ത്പ്രസിഡന്റ്,വൈസ്പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍,വാര്‍ഡ് മെമ്പര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങി അഞ്ചംഗ സബ്കമ്മിറ്റിക്ക് രൂപംകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാലിന്യം കുന്നുകൂടുന്നതല്ലാതെ നടപടിയുണ്ടായില്ല. പഞ്ചായത്ത്പ്രസിഡന്റ് മാലിന്യപ്രശ്‌നത്തിന് വേണ്ടത്ര പ്രാമുഖ്യം നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. സിപിഎമ്മിന് പ്രാമുഖ്യമുള്ള പഞ്ചായത്തില്‍ പാര്‍ട്ടിനിര്‍ദ്ദേശമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. ടൂറിസ്റ്റുകേന്ദ്രമായ ഈ ഗ്രാമത്തെ മാലിന്യമുക്തമാക്കാനുള്ള പഞ്ചായത്തിന്റെ വിമുഖത ആരോപണങ്ങള്‍ക്ക് വഴിവെയ്‌ക്കുന്നത്.
















