Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത-പാക് ചര്‍ച്ച നീട്ടിവെച്ചു;പാക് അന്വേഷണ സംഘം പത്താന്‍കോട്ടേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 09:50 pm IST
in India

ന്യൂദല്‍ഹി: പത്താന്‍കോട് ഭീകരാക്രമണക്കേസ് അന്വേഷിക്കാന്‍ പാക് സര്‍ക്കാര്‍ രൂപീകരിച്ച സംയുക്ത അന്വേഷണ സംഘം പത്താന്‍കോട്ടെ സൈനികത്താവളത്തിലെത്തി തെളിവെടുക്കും. ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണായക തീരുമാനം. അന്വേഷണ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ഭാരത-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നീട്ടിവെച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഭീകരാക്രമണം അന്വേഷിക്കുന്ന പാക് പ്രത്യേക സംഘത്തെ ഭാരതത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്ലാ സഹകരണങ്ങളും അവര്‍ക്ക് ലഭ്യമാക്കുമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. പാക് രഹസ്യാന്വേഷണ വിഭാഗം, ഐഎസ്‌ഐ, സൈനിക ഇന്റലിജന്‍സ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്ത അന്വേഷണ സംഘമാണ് പത്താന്‍കോട്ടിലെത്തുന്നത്.

ഭാരതത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ഐബി, ഐഎസ്‌ഐ, സൈനിക ഇന്റലിജന്‍സ് മേധാവിമാരെ വിളിച്ചു ചേര്‍ത്ത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല യോഗം നടത്തിയിരുന്നു. ആഭ്യന്തരസുരക്ഷാ മന്ത്രി ചൗധരി നിസാര്‍ അലിഖാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജന്‍ജ, വിദേശകാര്യ ഉപദേഷ്ടാക്കളായ സര്‍താജ് അസീസ്, താരിഖ് ഫതേമി, ധനകാര്യമന്ത്രി ഇഷാക് ധര്‍, കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷരീഫ് എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാന പ്രകാരമാണ് സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചത്.

എന്നാല്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ പിടികൂടിയ കാര്യം സ്ഥിരീകരിക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഭാരത സര്‍ക്കാര്‍ വ്യക്തമാക്കി. പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടപടികള്‍ തുടരുകയാണ്. ജെയ്‌ഷെ മുഹമ്മദിനെതിരെ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. ഇന്നലെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ഫോണിലൂടെ ആശയ വിനിമയം നടത്തിയിട്ടുണ്ട്. പ്രത്യേകസംഘത്തിന്റെ അന്വേഷണം തുടരാനാണ് സെക്രട്ടറിമാര്‍ തീരുമാനിച്ചിരിക്കുന്നത്, വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

മസൂദ് അസര്‍, സഹോദരന്‍ അഷ്ഫക് അഹമ്മദ് എന്നിവരുള്‍പ്പെടെ നിരവധി ഭീകര നേതാക്കള്‍ പാക്കിസ്ഥാനില്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഗുജരന്‍വാല, ഝലം, ഭവല്‍പൂര്‍ ജില്ലകളില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. പാക് നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന് പരമാവധി സഹായം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഭീകരസംഘടനകള്‍ക്കെതിരെ സന്ധിയില്ലാത്ത നടപടികള്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന ഏക ആവശ്യമാണ് ഭാരതം മുന്നോട്ടുവെച്ചിരിക്കുന്നത്. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി ആവശ്യപ്പെടുന്നതെന്നും അല്ലാതെ വെറും പ്രസ്താവനകളല്ല നടത്തുന്നതെന്നുമാണ് ഭാരത നിലപാട്.

അസറിന്റെ അറസ്റ്റ് സ്ഥിരീകരിക്കാതെ പാക്കിസ്ഥാന്‍

ഇസഌമാബാദ്: പത്താന്‍കോട് വ്യോമസേനാത്താവളത്തിലടക്കം ഭാരതത്തില്‍ നിരവധി ഭീകരാക്രമണങ്ങള്‍ അഴിച്ചുവിട്ട ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിനെ അറസ്റ്റു ചെയ്‌തെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാതെ പാക്കിസ്ഥാന്‍. അസറിനെ അറസ്റ്റ് ചെയ്‌തെന്ന കാര്യം തനിക്കറിയില്ല. പാക് വിദേശകാര്യവക്താവ് ക്വാസി കൈഫുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നു നടക്കേണ്ടിയിരുന്ന ഭാരത പാക് ചര്‍ച്ചകള്‍ മാറ്റിവച്ചു. അടുത്ത തീയതി നിശ്ചയിക്കാനുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണ്. കൈഫുള്ള തുടര്‍ന്നു.

അസര്‍ മസൂദിനെയും സഹോദരനെയും അറസ്റ്റു ചെയ്‌തെന്നും ഇവരെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണെന്നും ബുധനാഴ്ച പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നതാണ്. തൊട്ടടുത്ത ദിവസം അറസ്റ്റുകാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞത് തികച്ചും ദുരൂഹമാണ്.

ഭാരതത്തിന് അസറിന്റെ ഭീഷണി

ലാഹോര്‍: തന്നെ അറസ്റ്റു ചെയ്താല്‍ ഭാരതവും പാക്കിസ്ഥാനും ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്ന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസര്‍. ഈ ഭീഷണിയടങ്ങുന്ന ശബ്ദരേഖ ഇന്നലെ അസര്‍ ഇന്റര്‍നെറ്റ് വഴി പുറത്തുവിട്ടു. തങ്ങളുടെ ശത്രുക്കള്‍ അധികകാലം ആഘോഷിക്കില്ല. തന്നെ തിഹാര്‍, കോട്ഭല്‍വാള്‍ (ജമ്മു) ജയിലുകളില്‍ തടവിലിട്ടകാര്യവും പാക്കിസ്ഥാനിലെ ഭവല്‍പ്പൂര്‍ ജയിലില്‍ അടച്ച കാര്യവും അസര്‍ ചൂണ്ടിക്കാട്ടുന്നു.

എന്റെ അസാന്നിധ്യം അനുഭവിക്കാന്‍ അള്ളാവിന്റെ സൈന്യം ആരെയും അനുവദിക്കില്ല. മരിക്കും മുന്‍പ് എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്നതിന് ദൈവത്തിന് നന്ദി. എന്റെ കുടുംബത്തെ അള്ളാഹു കാത്തു കൊള്ളും. എന്നെ അറസ്റ്റു ചെയ്യണം, കൊല്ലണം എന്നൊക്കെയുള്ള ശബ്ദങ്ങളാണ് ഭാരതത്തില്‍ നിന്നുയരുന്നത്. നമ്മുടെ (പാക്കിസ്ഥാനിലെ) ഭരണാധികാരികള്‍ക്ക്, നാം അവരുടെ സൗഹൃദവും അടുപ്പവും (ഭാരതത്തോടുള്ള) തകര്‍ത്തതില്‍ വേദനയാണ്. വാജ്‌പേയിയാകട്ടെ, മോദിയാകട്ടെ അവരുമായി സൗഹൃദം വേണമെന്നാണ് നമ്മുടെ ഭരണാധികാരികളുടെ ആഗ്രഹം. അസര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം
Kerala

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.