ആലുവ: പതിനഞ്ചാമത് മാര്‍ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന മിനിമാറ്റ് ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ തലോര്‍ ദീപ്തി എച്ച്എസ് ജേതാക്കളായി. ഇന്നലെ നടന്ന ഫൈനലില്‍ മൂവാറ്റുപുഴ തര്‍ബിയത്ത് ട്രസ്റ്റ് എച്ച്എസ്എസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തൃശൂര്‍ തലോര്‍ ദീപ്തി എച്ച്എസ് ജേതാക്കളായത്.
മിനി മാറ്റിലെ വിജയികളായ ദീപ്തി എച്ച്എസ് പ്രധാന ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി. മിനി മാറ്റ് വിജയികള്‍ക്ക് പി. രാജശേഖരന്‍പിള്ള മെമ്മോറിയല്‍ ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് പോള്‍ മറ്റത്തില്‍ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിച്ചു. മാര്‍ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള യോഗ്യതാ മത്സരമാണ് മിനി മാറ്റ് ടൂര്‍ണമെന്റ്.
ഇന്നത്തെ മത്സരത്തില്‍ തൃശൂര്‍ ഗവ. മോഡല്‍ എച്ച്എസ്എസ് കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളുമായി ഏറ്റുമുട്ടും.
















