മുംബൈ: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിന്റെ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ കേരളത്തിന് ആദ്യ എതിരാളികള്‍ കരുത്തരായ മുംബൈ. നാളെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എയില്‍ വിദര്‍ഭ, ബറോഡ, മുംബൈ എന്നിവര്‍ക്കൊപ്പമാണ് കേരളം. ബിയില്‍ ഗുജറാത്ത്, ദല്‍ഹി, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവര്‍ മത്സരിക്കും. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ബി’ജേതാക്കളായാണ് കേരളം സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടിയത്.
16ന് ബറോഡയെയും 18ന് വിദര്‍ഭയെയും നേരിടും. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യന്മാര് നേരിട്ട് ഫൈനലില്‍ ഇടംനേടും. 20നാണ് ഫൈനല്‍. കൊച്ചിയില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ മത്സരത്തില്‍ അഞ്ച് ജയവും ഒരു തോല്‍വിയുമായാണ് സച്ചിന് ബേബി നയിച്ച കേരളം ഒന്നാമതത്തെിയത്. 2009നുശേഷം കേരളം ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പിന്റെ സൂപ്പര്‍ ലീഗില്‍ പ്രവേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: