Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്‌ക്ക് കേന്ദ്രാനുമതി; 9500 കോടിയുടെ സമഗ്ര വിള ഇന്‍ഷുറന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 01:35 am IST
in India

ന്യൂദല്‍ഹി: നാമമാത്രമായ വിഹിതം കര്‍ഷകരില്‍നിന്ന് ഈടാക്കി, പുതിയ സമഗ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 9500 കോടി രൂപയുടെ പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്‌ക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ പുതിയ കര്‍ഷക ക്ഷേമ പദ്ധതിയെ വിവിധ സംഘനകളും നേതാക്കളും സാമ്പത്തിക മേഖലയും സ്വാഗതം ചെയ്തു. വിളനാശം, പ്രകൃതിദുരന്തം എന്നിവയുണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് ലഭിക്കും. കേരളത്തിലെ മുഴുവന്‍ കാര്‍ഷിക മേഖലയ്‌ക്കും ഇതിന്റെ പ്രയോജനം കിട്ടും.

ഇന്‍ഷുറന്‍സ് തുകയുടെ രണ്ടു ശതമാനം മുതല്‍ അഞ്ചു ശതമാനമേ കര്‍ഷകന്‍’അടയ്‌ക്കേണ്ടതുള്ളു. ബാക്കി പ്രീമിയം കേന്ദ്ര സര്‍ക്കാര്‍ അടയ്‌ക്കും. ഖാരിഫ് വിളകള്‍ക്ക് ഇന്‍ഷുറന്‍സ് തുകയുടെ  രണ്ട് ശതമാനവും റാബി വിളകള്‍ക്ക് ഒന്നരശതമാനവും മാത്രമാണ് കര്‍ഷകര്‍ അടയ്‌ക്കേണ്ടത്. വാര്‍ഷിക, വാണിജ്യ, തോട്ടകൃഷി വിളകള്‍ക്ക് അഞ്ച് ശതമാനമേ കര്‍ഷകന്‍ അടയ്‌ക്കേണ്ടൂ. ബാക്കി പ്രീമിയം തുക കേന്ദ്രസര്‍ക്കാര്‍ അടയ്‌ക്കും. 9,500 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.

നെല്ല്, റബ്ബര്‍, തോട്ടം കൃഷി മേഖലയില്‍ മുഴുവന്‍ പ്രധാനമന്ത്രി ഫസല്‍ ഇന്‍ഷുറന്‍സ് പദ്ധതി ബാധകമായിരിക്കും.

വിളനാശം, പ്രകൃതി ദുരന്തം എന്നിവയുണ്ടായാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയ്‌ക്ക് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. അവശേഷിക്കുന്ന പ്രീമിയം 90 ശതമാനം ആയിരുന്നാലും അത് കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കും.

മുന്‍പ് പ്രീമിയം നിരക്കിലെ പരിധി മൂലം കര്‍ഷകരുടെ നഷ്ടപരിഹാര തുക പൂര്‍ണ്ണമായും ലഭിയ്‌ക്കാതെ വെട്ടിക്കുറവ് സംഭവിച്ചിരുന്നു. പ്രീമിയം സബ്‌സിഡിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിയന്ത്രണം വരുത്തുന്നതിനായാണ് ഇത്തരത്തില്‍ പരിധി ഏര്‍പ്പെടുത്തിയിരുന്നത്. പരിധി നിയന്ത്രണം നീക്കിയതിനാല്‍ ഇനി മുതല്‍ ഇന്‍ഷുര്‍ ചെയ്ത മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് അവകാശപ്പെടാം. ഇന്‍ഷുറന്‍സ് തുക കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സ്മാര്‍ട്ട് ഫോണുകളുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

രൂക്ഷമായ വരള്‍ച്ച മൂലം തുടര്‍ച്ചയായ രണ്ടു കൊല്ലം രാജ്യത്തിന്റെ കാര്‍ഷിക മേഖലയ്‌ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. നടത്തിപ്പിലെ പാകപ്പിഴ മൂലം നിലവിലുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികള്‍ കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്. ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയും എന്‍എഐഎസ് പദ്ധതിയുമാണ് പിന്‍വലിച്ചത്. നിലവിലുണ്ടായിരുന്ന പദ്ധതികള്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ 25 ശമതാനം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പുതിയ പദ്ധതി 50 ശതമാനം മേഖലയിലും സംരക്ഷണം നല്‍കും.

ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വകുപ്പ് സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം
Kerala

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.