ന്യൂദല്‍ഹി: ഭീകരാക്രമണം നടന്ന പത്താന്‍കോട് സൈനികത്താവളത്തിന് സമീപത്തുനിന്നും ചൈനീസ് നിര്‍മ്മിത വയര്‍ലെസ് സെറ്റ് കണ്ടെത്തി. എന്‍ഐഎ നടത്തിയ തെരച്ചിലിലാണ് വയര്‍ലെസ് സെറ്റ് കണ്ടെത്തിയത്.
ഇവ ഭീകരര്‍ ഉപയോഗിച്ചതാണെന്നു സംശയിക്കുന്നു. പരിശോധനകള്‍ക്ക് ചണ്ഡിഗഢിലെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഇത് മാറ്റിയിട്ടുണ്ട്.
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് ചൈനീസ് സഹായം നല്‍കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമാണ് ഭീകരാക്രമണം നടന്ന സ്ഥലത്തു നിന്നും ലഭിച്ച ചൈനീസ് വയല്‍ലെസ് സെറ്റ്.
















