അങ്കമാലി: അയ്യംമ്പുഴചുള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ബിജെപി അയ്യമ്പുഴ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പട്ടു. ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ഡോക്ടറുടെ സേവനമേ ലഭിക്കുന്നുള്ളൂ. ഈ ദിവസങ്ങളില്‍ നൂറില്‍ പരം രോഗികള്‍ ഒപി യില്‍ എത്തുന്നുണ്ട്.
ആറുവര്‍ഷം മുമ്പ് ഡോക്ടര്‍മാര്‍ക്ക് താമസസൈകര്യത്തിനായി ക്വാട്ടേഴ്‌സ് നിര്‍മ്മിച്ചിട്ടുണ്ട്. ഇതും നശിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ ഡോക്ടറെ നിയമിച്ചില്ലെങ്കില്‍ ശക്തമായി സമരവുമായി മുന്നോട്ടുപോകുമെന്ന് കണ്‍വെന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി.എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. ആയ്യംമ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സന്തോഷ് കുമാര്‍ എം.എസ്സ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍ , പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.എസ്. ഷാജി, അനില്‍ കുമാര്‍. ആര്‍ തുങ്ങിയവര്‍ പ്രസംഗിച്ചു.
















