Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രോഹിത് ശര്‍മ്മയുടെ സെഞ്ചുറി പാഴായി; ആദ്യ പരീക്ഷയില്‍ ഇന്ത്യക്ക് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 09:32 pm IST
inSports

പെര്‍ത്ത്: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ അപരാജിത സെഞ്ചുറിക്ക് മറുപടിയായി ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ജോര്‍ജ് ബെയ്‌ലിയും അതേ നാണയത്തില്‍ മറുപടി നല്‍കിയപ്പോള്‍ ഇന്ത്യക്ക് തോല്‍വി. ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീം ഇന്ത്യ കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ നാല് പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസിസ് 1-0ന് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയുടെയും (171 നോട്ടൗട്ട്), വിരാട് കോഹ്‌ലിയുടെയും (91) കരുത്തിലാണ് 309 റണ്‍സ് അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മിത്ത് 149ഉം ജോര്‍ജ് ബെയ്‌ലി 112ഉം റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തിയതോടെ ടീം ഇന്ത്യ പരാജയം നേരിടുകയായിരുന്നു. സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഇടംകയ്യന്‍ പേസര്‍ ബരീന്ദര്‍ സ്രന്‍ മിന്നുന്ന പ്രകടനം നടത്തി.ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് സ്രനിന്റെ ഇരകള്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം നന്നായില്ല. സ്‌കോര്‍ 36 റണ്‍സായപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്‍പത് റണ്‍സ് നേടിയ ശിഖര്‍ ധവാനെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ലോങ് ലെഗില്‍ പിടികൂടി. തുടര്‍ന്ന് ഒത്തുകൂടിയ രോഹിത്-കോഹ്‌ലി സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേയ്‌ക്ക് നയിച്ചു. ഓസീസ് ബൗളര്‍മാരെ നിര്‍ഭയം നേരിട്ട ഇരുവരും ചേര്‍ന്ന് സ്‌കോറിങിന് വേഗം കൂട്ടുകയും ചെയ്തു. കോഹ്‌ലിയേക്കാള്‍ രോഹിത്തായിരുന്നു ആക്രമണകരമായി ബാറ്റ് വീശിയത്. 63 പന്തുകളില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സറുമടക്കം അര്‍ദ്ധസെഞ്ചുറി നേടിയ രോഹിത് 122 പന്തുകളില്‍ നിന്ന് 7 ഫോറും മൂന്ന് സിക്‌സറുമടക്കമാണ് ശതകം തികച്ചത്. കോഹ്‌ലി 61 പന്തില്‍ നിന്നാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. കോഹ്‌ലിയുടെ 35-ാം അര്‍ദ്ധസെഞ്ചുറിയും ഇന്ത്യയ്‌ക്ക് പുറത്തെ 19-ാം അര്‍ധ സെഞ്ചുറിയുമായിരുന്നു ഇന്നലെ നേടിയത്.

44.3 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 243-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. ഫോക്‌നറുടെ പന്തില്‍ ആരോണ്‍ ഫിഞ്ച് കോഹ്‌ലിയെ പിടികൂടി. രണ്ടാം വിക്കറ്റില്‍ 37.5 ഓവറില്‍ 207 റണ്‍സാണ് രോഹിത്തും കോഹ്‌ലിയും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 97 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ ധോണിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 49-ാം ഓവറിലെ രണ്ടാം പന്തില്‍ സ്‌കോര്‍ 286-ല്‍ എത്തിയപ്പോള്‍ 13 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ധോണിയെ ഫോക്‌നറുടെ പന്തില്‍ അരങ്ങേറ്റക്കാരന്‍ ബോളണ്ട് പിടികൂടി. പെര്‍ത്തില്‍ തകര്‍ത്താടിയ രോഹിത് 163 പന്ത് നേരിട്ട് 13 ഫോറും ഏഴ് സിക്‌സും പറത്തി 171 റണ്‍സുമായി പുറത്താകാതെ നിന്നു. 10 റണ്‍സോടെ രവീന്ദ്ര ജഡേജയായിരുന്നു ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ കൂടെ ക്രീസില്‍,

രോഹിത് ഏകദിനത്തില്‍ നേടുന്ന ഒന്‍പതാം സെഞ്ചുറിയും ഓസീസിനെതിരെ അവരുടെ മണ്ണില്‍ നേടുന്ന മൂന്നാം സെഞ്ചുറിയുമാണ് പെര്‍ത്തില്‍ പിറന്നത്. ഓസീസിനെതിരെ 1,000 റണ്‍സും രോഹിത് പൂര്‍ത്തിയാക്കി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്നാണ് വിജയത്തിലേക്ക് നീങ്ങിയത്. സ്‌കോര്‍ 21 റണ്‍സായപ്പോഴേക്കും ആരോണ്‍ ഫിഞ്ചിനെയും (8), ഡേവിഡ് വാര്‍ണറെയും (5) സ്രാന്‍ മടക്കി. എന്നാല്‍ ഇന്ത്യന്‍ ആഹ്ലാദത്തിന് ഏറെ ആയുസ്സുണ്ടായില്ല.

മൂന്നാം വിക്കറ്റില്‍ സ്മിത്തും ബെയ്‌ലിയും ഒത്തുചേര്‍ന്നതോടെ കംഗാരുക്കള്‍ കളിയില്‍ തിരിച്ചെത്തി. 37.1 ഓവറില്‍ 242 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. സ്മിത്ത് 135 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെയാണ് 149 റണ്‍സ് നേടിയത്. ബെയ്‌ലി 120 പന്ത് നേരിട്ട് ഏഴ് ഫോറും രണ്ട് സിക്‌സും പറത്തി 112 റണ്‍സ് നേടി. സ്‌കോര്‍ 263-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യക്കായത്. ബെയ്‌ലിയെ അശ്വിന്റെ പന്തില്‍ ഭുവനേശ്വര്‍കുമാര്‍ പിടികൂടി. അധികം കഴിയും മുന്നേ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും (6) അശ്വിന്‍ മടക്കി. സ്‌കോര്‍ 4ന് 273. ഒടുവില്‍ വിജയത്തിന് രണ്ട് റണ്‍സ് അകലെ വച്ച് ക്യാപ്റ്റന്‍ സ്മിത്തും പുറത്തായെങ്കിലും മിച്ചല്‍ മാര്‍ഷും (12), ഫോക്‌നറും (1) ചേര്‍ന്ന് കംഗാരുക്കളെ വിജയതീരമണിയിച്ചു.

ധോണി പ്രതീക്ഷ അര്‍പ്പിച്ചിരുന്ന അശ്വിന്‍-ജഡേജ സ്പിന്‍ സഖ്യത്തെ സ്മിത്തും ബെയ്‌ലിയും ചേര്‍ന്ന് കടന്നാക്രമിച്ചതോടെയാണ് ഇന്ത്യയ്‌ക്ക് ജയം നഷ്ടമായത്. അശ്വിന്‍ ഒന്‍പത് ഓവറില്‍ 68 റണ്‍സ് വഴങ്ങിയപ്പോള്‍ ജഡേജ ഒന്‍പത് ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്തു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

News

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.