ആലുവ: പതിനഞ്ചാമത് മാര്‍ അത്തനേഷ്യസ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന മിനിമാറ്റ് മത്സരത്തില്‍ തലോര്‍ ദീപ്തി എച്ച്എസും മൂവാറ്റുപുഴ തര്‍ബിയത്ത് എച്ച്എസ്എസും ഫൈനലില്‍ എത്തി. സെമിയില്‍ തലോര്‍ ദീപ്തി എച്ച്എസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇരിങ്ങാലക്കുട എന്‍എച്ച്എസ്എസിനെയും തര്‍ബിയത്ത് സ്‌കൂള്‍ 2-0ന് ചാലക്കുടി ജിവിഎച്ച്എസ്എസിനെയും പരാജയപ്പെടുത്തി.
















