പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയതായി എത്തിയ പൂനെ ഫ്രാഞ്ചൈസിയുടെ കോച്ചായി മുന്‍ ന്യൂസിലാന്‍ഡ് നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലകനുമായ സ്റ്റീഫന്‍ ഫഌമിംഗിനെ നിയമിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായിരുന്ന ധോണിയെ നേടിയതിനു പിന്നാലെയാണ് ടീമിന്റെ പരിശീലകനായിരുന്ന ഫഌമിംഗിനെയും പൂനയിലെത്തിച്ചത്.
ഇരുവരും ഒന്നിക്കുന്നതോടെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു പൂനെ ടീം ഉടമകള്‍. വാതുവയ്‌പ് ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരമായാണ് രണ്ട് ഫ്രാഞ്ചൈസികള്‍ ഐപിഎല്ലിലെത്തിയത്. ന്യൂ റൈസിംഗ് എന്ന കമ്പനിയുടെ പേരില്‍ സഞ്ജീവ് ഗോയങ്കയാണ് ടീം ലേലത്തില്‍ പിടിച്ചത്.
















