മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിജയത്തോടെ മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്ത് തിരിച്ചെത്തി. ബാഴ്‌സലോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അത്‌ലറ്റികോ ഒന്നാമതെത്തിയത്.
ഇന്നലെ പുലര്‍ച്ചെ സമാപിച്ച പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡ് തോല്‍പ്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 49-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാനിലൂടെയാണ് അത്‌ലറ്റികോ ലീഡ് നേടിയത്. കോകെയും നിഗ്വസും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് കിട്ടിയ ഗ്രിസ്മാന്‍ ക്ലോസ് റേഞ്ചില്‍ നിന്ന് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 79-ാം മിനിറ്റില്‍ അവര്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.
ജാക്‌സണ്‍ മാര്‍ട്ടിനസ് നല്‍കിയ പാസ് സ്വീകരിച്ച് യാനിക് കരാസ്‌കോ ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. വിജയത്തോടെ 19 കളികളില്‍ നിന്ന് 44 പോയിന്റുമായാണ് അത്‌ലറ്റികോ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്‌സലോണക്ക് 42 പോയിന്റുണ്ട്. മൂന്നാംസ്ഥാനത്ത് റയല്‍ മാഡ്രിഡ്. 19 കളികളില്‍ നിന്ന് 40 പോയിന്റ്.
മറ്റൊരു മത്സരത്തില്‍ റയല്‍ സോസിഡാഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ കീഴടക്കി. മൂന്ന് മിനിറ്റിനിടെ ക്രിസ്റ്റിയന്‍ ഡി ജീസസാണ് സോസിഡാഡിന്റെ ഗോളുകള്‍ നേടിയത്. 79, 82 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയന്‍ വലന്‍സിയ വല കുലുക്കിയത്.
സ്‌പോര്‍ട്ടിങ് ഗിജോണിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിയ്യാറയല്‍ പരാജയപ്പെടുത്തി. 26, 51 മിനിറ്റുകളില്‍ സെഡ്രിക് ബകാംബുവാണ് വിയ്യയുടെ ഗോളുകള്‍ നേടിയത്. 19 കളികളില്‍ നിന്ന് 39 പോയിന്റുമായി വിയ്യ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു. മറ്റ് കളികളില്‍ ഐബര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാനിയോളിനെ കീഴടക്കിയപ്പോള്‍ ലാസ് പല്‍മാസ്-മലാഗ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
















