ഇസ്ലാമാബാദ്:പത്താന്‍കോട്ടിലെ വ്യോമസേന താവളത്തിനുനേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നാലുപേര്‍ അറസ്റ്റില്‍. ബാഹാവല്‍പൂര്‍,സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യന്‍ സേന വധിച്ച ആറു ഭീകരരുടെ ഡിഎന്‍എ സാമ്പിളുകളും ഭീകരര്‍ ഫോണില്‍ സംസാരിച്ച ശബ്ദ രേഖകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.
ശനിയാഴ്ചയാണ് ഇന്ത്യ കൈമാറിയ തെളിവുകള്‍ പാക് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയത്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെയുള്ള തെളിവുകളാണ് ഇന്ത്യ പാകിസ്താന് കൈമാറിയത്്.
അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് നാലുപേര്‍ പിടിയിലായിരിക്കുന്നത്. പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടനയാണെന്ന സംശയം ശക്തമാണ്. സംഭവത്തില്‍ പാകിസ്താന്‍ നടപടി എടുക്കാന്‍ വൈകുന്നതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.
ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനും വഴങ്ങിയാണ് പാകിസ്താന്‍ അന്വേഷണത്തിന് തയ്യാറായിരിക്കുന്നത്. നേരത്തേ ഭീകരാക്രമണത്തെ അപലപിച്ച അമേരിക്കയും പാകിസ്താനും സുതാര്യമായ അന്വേഷണം നടത്താന്‍ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
















