ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ വാഹനനിയന്ത്രണം 15 വരെ തുടരുമെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് ഗതാഗത നിയന്ത്രണം കൊണ്ടുവന്നത്. ഇത് ചോദ്യം ചെയതുള്ള ഹര്‍ജികളില്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ വാഹന നിയന്ത്രണം ഒരാഴ്ചത്തേയ്‌ക്ക് പോരേ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പൊതുഗതാഗത സംവിധാനത്തിന്റെ അപര്യാപ്തത ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.
അതേ സമയം വാഹനനിയന്ത്രണ പരിപാടിയുടെ ഗുണഫലം എടുത്തുകാട്ടിക്കൊണ്ടുള്ള റിപ്പോര്‍ട്ടുമായാണ് ദല്‍ഹി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ദല്‍ഹി പൊലൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി ശേഖരിച്ച വിവരപ്രകാരം 50 ശതമാനത്തോളം മലിനീകരണം കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എ.എ.പി സര്‍ക്കാരിന്റെ അവകാശവാദം
ജനുവരി 15ന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണം തുടരുന്നത് സംബന്ധിച്ച് നിലപാടെടുക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രണ്ടാഴചത്തെ പരീക്ഷണം ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിയ്‌ക്കുന്നത്.
















