ന്യൂദല്‍ഹി: ഭാരത-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നിഷേധിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വൈകിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ച റദ്ദാക്കുന്നതായി അജിത് ദോവലിനെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു.
എന്നാല്‍ പത്താന്‍കോട്ട് ആക്രമണത്തില്‍ പാകിസ്താന്‍ എടുക്കുന്ന നടപടികള്‍ക്ക് അനുസരിച്ചായിരിക്കും ചര്‍ച്ചയെന്നാണ് താന്‍ പറഞ്ഞതെന്ന് ദോവല്‍ പറഞ്ഞു.
നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായാണ് ചര്‍ച്ച തീരുമാനിച്ചിരുന്നത്. ജനുവരി 15നാണ് ചര്‍ച്ച നടക്കേണ്ടിയിരുന്നത്.ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ കാശ്മീര്‍ അടക്കമുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടുള്ളതായിരുന്നു.
പത്താന്‍കോട്ട് ആക്രമണത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ പാകിസ്താനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം മാത്രമെ ചര്‍ച്ചയ്‌ക്കുള്ളൂവെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
















